ETV Bharat / bharat

ഗഡ്‌കരിയും ചൗഹാനും ഔട്ട് ; ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡില്‍ വൻപൊളിച്ചെഴുത്ത്, യെദ്യൂരപ്പ ഉള്‍പ്പെടെ ആറ് പുതുമുഖങ്ങള്‍ - bjp

ബിജെപി പാര്‍ലമെന്‍ററി ബോർഡില്‍ നിന്ന് മുതിർന്ന നേതാക്കളായ നിതിന്‍ ഗഡ്‌കരി, ശിവ്‌രാജ് സിങ് ചൗഹാന്‍ എന്നിവരെ ഒഴിവാക്കി.

bjp parliamentary board  shivraj singh chauhan  nitin gadkari  bs yediyurappa  shivraj singh chauhan dropped from bjp parliamentary board  nitin gadkari dropped from bjp parliamentary board  നിതിന്‍ ഗഡ്‌കരി  ശിവ്‌രാജ് സിങ് ചൗഹാന്‍  ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ്  ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് പുനഃസംഘടന  ഗഡ്‌കരി ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ്  ശിവ്‌രാജ് സിങ് ചൗഹാന്‍ ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ്  ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി  ബിഎസ്‌ യെദ്യൂരപ്പ  യെദ്യൂരപ്പ
ഗഡ്‌കരിയും ചൗഹാനും ഔട്ട് ; ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡില്‍ അഴിച്ചുപണി, യെദ്യൂരപ്പ ഉള്‍പ്പെടെ ആറ് പുതുമുഖങ്ങള്‍
author img

By

Published : Aug 17, 2022, 7:13 PM IST

ന്യൂഡല്‍ഹി: ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയേയും മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനേയും ഒഴിവാക്കി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്‌ യെദ്യൂരപ്പ ഉള്‍പ്പെടെ പാര്‍ലമെന്‍ററി ബോര്‍ഡില്‍ ആറ്‌ പുതുമുഖങ്ങളാണുള്ളത്. അസം മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായ സര്‍ബാനന്ദ് സോനേവാള്‍, ഒബിസി മോർച്ച ദേശീയ അധ്യക്ഷന്‍ കെ ലക്ഷ്‌മണ്‍, ബിജെപി ദേശീയ സെക്രട്ടറി സുധ യാദവ്, മുന്‍ എംപി സത്യനാരായണ്‍ ജാട്ടിയ, ഇഖ്‌ബാല്‍ സിങ് ലാല്‍പുര എന്നിവരാണ് പാര്‍ലമെന്‍ററി ബോര്‍ഡില്‍ ആദ്യമായി ഇടം നേടിയ മറ്റ് നേതാക്കള്‍.

പാര്‍ലമെന്‍ററി ബോര്‍ഡില്‍ സാമൂഹിക, പ്രാദേശിക തലത്തിലുള്ള പ്രാതിനിധ്യം ഉറപ്പ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. പാര്‍ലമെന്‍ററി ബോര്‍ഡില്‍ നിന്ന് പുറത്തായതോടെ ഗഡ്‌കരിയുടേയും ചൗഹാന്‍റേയും കേന്ദ്ര കമ്മിറ്റി അംഗത്വവും റദ്ദായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും ബിജെപി പുനഃക്രമീകരിച്ചിട്ടുണ്ട്. പാർലമെന്‍ററി ബോർഡില്‍ അംഗങ്ങളാകുന്നവര്‍ സ്വയമേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഭാഗമാകും. പുനഃസംഘടനയോടെ പാര്‍ലമെന്‍ററി ബോര്‍ഡില്‍ പതിനൊന്ന് അംഗങ്ങളായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ 15 അംഗങ്ങളാണുള്ളത്.

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് പ്രാതിനിധ്യം: സിഖ് മതവിഭാഗത്തില്‍പ്പെട്ട ഇഖ്‌ബാല്‍ സിങ് ലാല്‍പുര ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ്. നിലവില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍റെ ചെയര്‍മാനാണ് പഞ്ചാബില്‍ നിന്നുള്ള ഇഖ്‌ബാല്‍ സിങ് ലാല്‍പുര. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്‌ ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരും പാര്‍ട്ടിയിലെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന പാര്‍ലമെന്‍ററി ബോര്‍ഡിലെ അംഗങ്ങളാണ്.

പുതിയ അംഗങ്ങളില്‍ സുധ യാദവും കെ ലക്ഷ്‌മണും പിന്നാക്ക വിഭാഗത്തില്‍ നിന്നും സത്യനാരായണ്‍ ജാട്ടിയ പട്ടിക ജാതി വിഭാഗത്തില്‍ നിന്നും സര്‍ബാനന്ദ് സോനേവാള്‍ ഗോത്ര വിഭാഗത്തില്‍ നിന്നുമാണ്. അതേസമയം, അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ നിർണായകമായ ലിംഗായത്ത് വോട്ടുകള്‍ ഉറപ്പിക്കുന്നതിനായാണ് യെദ്യൂരപ്പയുടെ പാര്‍ലമെന്‍ററി ബോര്‍ഡ് അംഗത്വത്തെ വിലയിരുത്തുന്നത്.

കേന്ദ്ര കമ്മിറ്റിയിലും അഴിച്ചുപണി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ്, രാജസ്ഥാനില്‍ നിന്നുള്ള ബിജെപി നേതാവ് ഓം മാഥുര്‍, ബിജെപി വനിത വിഭാഗം മേധാവി വാനതി ശ്രീനിവാസൻ എന്നിവരെയാണ് പുതുതായി കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം, മുന്‍ കേന്ദ്ര മന്ത്രി ഷാഹനവാസ് ഹുസൈന്‍, ലോക്‌സഭ എംപി ജുവല്‍ ഒറാം, ബിജെപി മുന്‍ മഹിള മോര്‍ച്ച നേതാവ് വിജയ രഹാട്ട്കര്‍ എന്നിവരെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.

2020ല്‍ ജെ.പി നദ്ദ ബിജെപിയുടെ ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് പാര്‍ലമെന്‍ററി ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നത്. അരുൺ ജെയ്റ്റ്‌ലിയുടെയും സുഷമ സ്വരാജിന്‍റെയും വിയോഗത്തെ തുടർന്നും വെങ്കയ്യ നായിഡുവും താവർചന്ദ് ഗെലോട്ടും യഥാക്രമം ഉപരാഷ്‌ട്രപതിയും കര്‍ണാടക ഗവർണറുമായതോടെയും പാര്‍ലമെന്‍ററി ബോർഡിൽ ഒഴിവുകള്‍ വന്നിരുന്നു. 2014ല്‍ അമിത്‌ ഷാ ദേശീയ അധ്യക്ഷനായിരുന്ന കാലത്ത് മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ പാര്‍ലമെന്‍ററി ബോര്‍ഡില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.