ETV Bharat / bharat

കന്യാകുമാരിയിൽ പൊൻ രാധാകൃഷ്ണൻ  ബിജെപി സ്ഥാനാർഥി - ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ

മാർച്ച് നാലിന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലാണ് പൊൻ രാധാകൃഷ്ണന്‍റെ സ്ഥാനാർഥിത്വത്തിൽ തീരുമാനമായത്.

BJP  kanyakumari loksabha  Kanyakumari LS bypoll  pon radhakrishnan  കന്യാകുമാരി ഉപതെരഞ്ഞെടുപ്പ്  കന്യാകുമാരി ലോകസഭാ മണ്ഡലം  പൊൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥി  ബിജെപി  ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ  ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി
ഉപതെരഞ്ഞെടുപ്പ്; കന്യാകുമാരിയിൽ പൊൻ രാധാകൃഷ്ണൻ വീണ്ടും ബിജെപി സ്ഥാനാർഥി
author img

By

Published : Mar 6, 2021, 3:16 PM IST

ന്യൂഡൽഹി: കന്യാകുമാരി ലോകസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ പൊൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥിയാകും. മുൻ എംപി വസന്തകുമാർ കൊവിഡ് ബാധിച്ച് അന്തരിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ഏപ്രിൽ ആറിനാണ് ഉപതെരഞ്ഞെടുപ്പ്. 1996ലും 2014ലും മണ്ഡലത്തിൽ നിന്ന് രാധാകൃഷ്ണൻ വിജയിച്ചിരുന്നു. 2014 മെയ് മുതൽ 2019 മെയ് വരെ മോദി മന്ത്രിസഭയിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു. എന്നാൽ 2019ലെ തെരഞ്ഞെടുപ്പിൽ പൊൻ രാധാകൃഷ്ണൻ വസന്തകുമാറിനോട് പരാജയപ്പെടുകയായിരുന്നു.

മാർച്ച് നാലിന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലാണ് പൊൻ രാധാകൃഷ്ണന്‍റെ സ്ഥാനാർഥിത്വത്തിൽ തീരുമാനമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പും ഏപ്രിൽ ആറിനാണ് നടക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.