ETV Bharat / bharat

'കണ്ണ് ചൂഴ്‌ന്നെടുക്കും, കൈകൾ മുറിച്ചുമാറ്റും'; ഭീഷണിയുമായി ബിജെപി എംപി അരവിന്ദ് ശർമ - Arvind Sharma

നീഷ് ഗ്രോവർ ഉൾപ്പെടെയുള്ള നേതാക്കളെ കഴിഞ്ഞ ദിവസം റോഹ്‌തക്കിലെ ശിവക്ഷേത്രത്തിൽ കർഷകർ ഏഴ് മണിക്കൂർ തടഞ്ഞുവച്ചതിന് പിന്നാലെയാണ് അരവിന്ദ് ശർമ ഭീഷണിയുമായി രംഗത്തെത്തിയത്.

ബിജെപി എംപി അരവിന്ദ് ശർമ  അരവിന്ദ് ശർമ  ബിജെപി  ദീപേന്ദർ ഹൂഡ  കോൺഗ്രസ്  മനീഷ് ഗ്രോവർ  കിലോയി  rohtak  Deepender Hooda  Arvind Sharma  Manish Grover
കോൺഗ്രസിനെതിരെ ഭീഷണി മുഴക്കി ബിജെപി എംപി അരവിന്ദ് ശർമ
author img

By

Published : Nov 6, 2021, 8:17 PM IST

റോഹ്‌തക്ക്: കോൺഗ്രസിനും ഹരിയാന എംപി ദീപേന്ദർ ഹൂഡക്കും പരസ്യ താക്കീതുമായി ബിജെപി എംപി അരവിന്ദ് ശർമ. മനീഷ് ഗ്രോവറിനെ ഇനിയും എതിർക്കുന്നവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്നും കൈകൾ മുറിച്ചുമാറ്റുമെന്നും അരവിന്ദ് ശർമ പറഞ്ഞു.

മനീഷ് ഗ്രോവർ ഉൾപ്പെടെയുള്ള നേതാക്കളെ കഴിഞ്ഞ ദിവസം റോഹ്‌തക്കിലെ ശിവക്ഷേത്രത്തിൽ കർഷകർ ഏഴ് മണിക്കൂർ തടഞ്ഞുവച്ചതിന് പിന്നാലെയാണ് അരവിന്ദ് ശർമ ഭീഷണിയുമായി രംഗത്തെത്തിയത്.

  • #WATCH | Congress&Deepender Hooda should listen
    that if anyone dares to look towards Manish Grover (BJP leader) then we'll take their eyes out. If they put hands on him then their hands will be chopped off: BJP MP Dr Arvind Sharma in Haryana's Rohtak on yday's incident at Kiloi pic.twitter.com/RhhZuq0PGL

    — ANI (@ANI) November 6, 2021 " class="align-text-top noRightClick twitterSection" data=" ">

കിലോയിയിലെ ശിവക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥിലെ പരിപാടി തത്സമയം വീക്ഷിക്കാനെത്തിയതായിരുന്നു മനീഷ് ഗ്രോവർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ. ക്ഷേത്രത്തിൽ തടഞ്ഞുവച്ച നേതാക്കളെ ഏഴ് മണിക്കൂറിന് ശേഷമാണ് മോചിപ്പിച്ചത്.

Also Read: കുട്ടികളിൽ കോവാക്‌സിൻ ഉപയോഗിക്കാൻ അനുമതി തേടി ഭാരത് ബയോടെക്കിന്‍റെ യുഎസ് പങ്കാളി ഓക്യുജെൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.