കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബിജെപി എംപി ലോക്കറ്റ് ചാറ്റർജി. തനിക്ക് ബിജെപി പാർട്ടി പ്രവർത്തകരെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ തനിക്കും സുരക്ഷ വേണ്ടെന്ന് എംപി കേന്ദ്ര സർക്കാരിനെ അറിയിച്ചു. ബംഗാളിലെ അതിക്രമങ്ങളിൽ സ്‌ത്രീകൾ ഉൾപ്പെടെയുള്ളവർ പോലും സുരക്ഷിതരല്ലെന്നും ജനപ്രതിനിധിയെന്ന നിലയിൽ അവരെ സംരക്ഷിക്കാൻ എനിക്കാകുന്നില്ലെങ്കിൽ എനിക്കും സുരക്ഷ ആവശ്യമില്ലെന്ന് കേന്ദ്രസർക്കാരിന് എംപി ഇമെയിൽ അയച്ചു.
READ MORE: ബംഗാള്‍ കലാപം ; ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി കേന്ദ്ര സംഘം
പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ നിന്നുള്ള ജനപ്രതിനിധിയാണ് ലോക്കറ്റ് ചാറ്റർജി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അതിക്രമങ്ങളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ടിരുന്നു. അതിക്രമങ്ങളുടെ ഉത്തരവാദിത്വം തൃണമൂൽ കോൺഗ്രസിനാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് തള്ളിക്കളഞ്ഞു. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമിച്ച നാലംഗ സമിതി അക്രമം നടന്ന പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ അക്രമങ്ങൾ നടന്നിരുന്നു.
READ MORE: പശ്ചിമബംഗാളിൽ നാല് പേര്‍ വെടിയേറ്റ് മരിച്ചു; ഒരിടത്ത് തെരഞ്ഞെടുപ്പ് നിര്‍ത്തി വച്ചു