ETV Bharat / bharat

ബിജെപി എംഎൽഎ 'മൈൽഡ് കൊവിഡ് പോസിറ്റീവ്', പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടു ; വിവാദം

ഫെബ്രുവരി 10ന് സംസ്ഥാന അരോഗ്യവകുപ്പ് പുറത്തിറക്കിയ കൊവിഡ് രോഗികളുടെ പട്ടികയിൽ എംഎൽഎയുടെ പേരും ഉൾപ്പെട്ടിരുന്നു

BJP MLA tests mildly positive for Covid  Covid positive mla shares stage with PM Modi  ബിജെപി എംഎൽഎ മൈൽഡ് കൊവിഡ് പോസിറ്റീവ്  ബിജെപി എംഎൽഎ കൈലാഷ് രജ്‌പുത്  കൊവിഡ് രോഗി പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടു
ബിജെപി എംഎൽഎ "മൈൽഡ്" കൊവിഡ് പോസിറ്റീവ്; പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടത് വിവാദമാകുന്നു
author img

By

Published : Feb 13, 2022, 6:23 PM IST

കനൗജ് (ഉത്തർപ്രദേശ്) : കൊവിഡ് സ്ഥിരീകരിച്ച് രണ്ടാം നാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ട് എംഎൽഎയും തിർവ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാർഥിയുമായ കൈലാഷ് രജ്‌പുത്. വ്യാഴാഴ്‌ചയാണ് കൈലാഷിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഫെബ്രുവരി 10ന് സംസ്ഥാന അരോഗ്യവകുപ്പ് പുറത്തിറക്കിയ കൊവിഡ് രോഗികളുടെ പട്ടികയിൽ കൈലാഷിന്‍റെ പേരും ഉൾപ്പെട്ടു.

ഈ പട്ടിക പ്രചരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പിറ്റേന്ന് ഫെബ്രുവരി 11ന് പുറത്തിറക്കിയ പട്ടികയിൽ കൈലാഷിന്‍റെ പേരിനുനേരെ കൊവിഡ് നെഗറ്റീവ് എന്നാണ് രേഖപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ശനിയാഴ്‌ച തിർവ ടൗണിലെ സിദ്ധപീഠ് മാ അന്നപൂർണ ദേവി ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന പൊതുയോഗത്തിൽ കൈലാഷ് പ്രധാനമന്ത്രി മോദിയുമായി വേദി പങ്കിടുകയും ചെയ്‌തു.

കൈലാഷ് പൊതുയോഗത്തിൽ പങ്കെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ കൈലാഷ് "മൈൽഡ് പോസിറ്റീവ്" ആയിരുന്നുവെന്ന വിചിത്ര വാദമാണ് സിഎംഒ വിനോദ് കുമാറിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. തുടർന്ന് അടുത്ത ദിവസം നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയെന്നുമാണ് വിശദീകരണം.

Also Read: Punjab Election 2022 | 'ഈ പോരാട്ടം വരും തലമുറയ്‌ക്ക് വേണ്ടി' : നവജ്യോത് സിംഗ്‌ സിദ്ദു

ആർടിപിസിആർ പരിശോധനയിൽ ഒരു വ്യക്തി എങ്ങനെയാണ് "മൈൽഡി പോസിറ്റീവ്" ആവുകയെന്ന ചോദ്യത്തിന് അത്തരമൊരു ആശയം നിലവിലുണ്ടെന്നാണ് വിനോദ് കുമാറിന്‍റെ മറുപടി.

യോഗത്തിന് മുമ്പ് എല്ലാ മുൻകരുതലുകളും എടുത്തിരുന്നു. എംഎൽഎ മൈൽഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയും നെഗറ്റീവാകുകയും ചെയ്‌തുവെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

പ്രധാനമന്ത്രിയെ കൂടാതെ ഉപമുഖ്യമന്ത്രി ദിനേശ് ശർമ, കനൗജ് എംപി സുബ്രത പഥക്, ഫറൂഖാബാദ് എംപി മുകേഷ് രജ്‌പുത്, രാജ്യസഭ എംപി ഗീത ശാക്യ എന്നിവരും മറ്റ് ബിജെപി സ്ഥാനാർഥികളും വേദിയിൽ ഉണ്ടായിരുന്നു.

യോഗത്തിന് മുന്നോടിയായി പരസ്പര വിരുദ്ധമായ രണ്ട് റിപ്പോർട്ടുകൾ പുറത്തുവിട്ട ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക റിലീസിന്‍റെ ആധികാരികത ചോദ്യം ചെയ്‌ത് പ്രതിപക്ഷം രംഗത്തെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.