ലഖ്‌നൗ: മകന്‍റെ മരണത്തിൽ ആരോപണവുമായി ഉത്തർപ്രദേശിലെ ഹാർദോയ് ജില്ലയിലെ ഭാരതീയ ജനതാ പാർട്ടി നിയമസഭാംഗം രാജ്‌കുമാർ അഗർവാൾ. ഏപ്രിൽ 26നാണ് കക്കോരിയിലെ സ്വകാര്യ ആശുപത്രിയിൽ മകനായ ആശിഷിനെ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രവേശിപ്പിച്ചത്.മകന്‍ സാധാരണ നിലയിലായിരുന്നെന്നും തങ്ങളുമായി സംസാരിക്കുമായിരുന്നുവെന്നും രാജ്‌കുമാർ അഗർവാൾ പറഞ്ഞു.
വൈകുന്നേരം ഡോക്ടർമാർ ആശിഷിന്‍റെ ഓക്സിജന്‍ അളവ് കുറയുന്നുവെന്ന് വിവരമറിയിച്ചു. തുടർന്ന് ഓക്സിജന്‍ സിലിണ്ടർ മകനായി എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതർ സമ്മതിച്ചില്ലെന്നും സാൻഡിലയിൽ നിന്നുള്ള ബിജെപി എംഎൽഎ രാജ്കുമാർ അഗർവാൾ പറഞ്ഞു.സ്വകാര്യ ആശുപത്രിയുടെ അനാസ്ഥക്കെതിരെ പരാതി നൽകാൻ ഒരു മാസത്തിലേറെയായി കഷ്ടപ്പെടുകയാണെന്നും എന്നാൽ തന്‍റെ മകന് നീതി ലഭിക്കാൻ എഫ്‌ഐആർ ഫയൽ ചെയ്യാൻ ശ്രമിക്കുകയാണെന്നും രാജ്‌കുമാർ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശാണ് ഏറ്റവും അധികം കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം. വെള്ളിയാഴ്ച സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് 20,000 കടന്നിരുന്നു. അതേസമയം 2402 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ സജീവ കേസുകളുടെ എണ്ണം 52,244 ആണ്.
Also read: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു ; 24 മണിക്കൂറിനിടെ രോഗബാധ 1.73 ലക്ഷം പേർക്ക്