ETV Bharat / bharat

കൈക്കൂലി കയ്യോടെ പിടിച്ച് എംഎല്‍എ; നടുറോഡില്‍ ഉദ്യോഗസ്ഥര്‍ക്ക് പരസ്യ ശാസന, വീഡിയോ വൈറല്‍ - മാവ്‌ലി എംഎൽഎ ധരം നാരായൺ ജോഷി

രസീത് നല്‍കാതെ ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം കൈപറ്റാറുണ്ടെന്ന് ട്രക്ക് ഡ്രൈവർമാർ പരാതി പറഞ്ഞതായും എംഎല്‍എ പറഞ്ഞു. ധരം നാരായൺ ജോഷി ഉദ്യോഗസ്ഥരെ ശാസിക്കുന്ന ദൃശ്യങ്ങള്‍ അദ്ദേഹത്തിന്‍റെ ഡ്രൈവറാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.

Rajasthan: BJP MLA seen on tape rebuking Transport Dept officials for corruption  BJP MLA rebuked Transport Dept officials  BJP MLA rebuked Transport Dept officials on corruption in rajasthan  കൈക്കൂലി വാങ്ങിയത് കയ്യോടെ പിടിച്ച് എംഎല്‍എ  മാവ്‌ലി എംഎൽഎ ധരം നാരായൺ ജോഷി  കൈക്കൂലി കേസ്
കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നടുറോഡില്‍ എംഎല്‍എയുടെ പരസ്യ ശാസന
author img

By

Published : Jun 24, 2022, 10:23 PM IST

ജയ്‌പൂര്‍: രാജസ്ഥാനിലെ ഭിൽവാര ജില്ലയില്‍ ട്രക്ക് ഡ്രൈവർമാരിൽ നിന്ന് കൈക്കൂലി വാങ്ങിയ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ച് ബി.ജെ.പി എംഎൽഎ. നടുറോഡില്‍ ഉദ്യോഗസ്ഥരെ ശാസിക്കുന്ന മാവ്‌ലി എംഎൽഎ ധരം നാരായൺ ജോഷിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. എംഎൽഎ ഉദ്യോഗസ്ഥനോട് പോക്കറ്റ് പരിശോധിക്കാൻ ആവശ്യപ്പെടുന്നതും ഉദ്യോഗസ്ഥന്‍ അവിടെ നിന്ന് ഓടി പോകുന്നതും ദൃശ്യത്തില്‍ കാണാം.

കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നടുറോഡില്‍ എംഎല്‍എയുടെ പരസ്യ ശാസന

ജൂൺ 21 ന് ജയ്‌പൂരിൽ നിന്ന് ഉദയ്‌പൂരിലേക്ക് പോകുകയായിരുന്ന ധരം നാരായൺ ജോഷി, ഭിൽവാരയ്ക്ക് സമീപം ദേശീയപാത 79-ൽ ട്രക്കുകളുടെ നീണ്ട നിര കണ്ട് ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എംഎല്‍എ ഇറങ്ങി കാര്യം തിരക്കിയപ്പോള്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ട്രക്ക് ഡ്രൈവർമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടു. ഉദ്യോഗസ്ഥരെ പരസ്യമായി ചോദ്യം ചെയ്യുകയും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

രസീത് നല്‍കാതെ ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം കൈപറ്റാറുണ്ടെന്ന് ട്രക്ക് ഡ്രൈവർമാർ പരാതി പറഞ്ഞതായും എംഎല്‍എ പറഞ്ഞു. ധരം നാരായൺ ജോഷി ഉദ്യോഗസ്ഥരെ ശാസിക്കുന്ന ദൃശ്യങ്ങള്‍ അദ്ദേഹത്തിന്‍റെ ഡ്രൈവറാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.

Also Read വീഡിയോ: പരസ്യമായ 'കൈമടക്ക്', ലോറി കടത്തി വിടാൻ ബിഹാറില്‍ കൈകൂലി വാങ്ങുന്ന പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.