ETV Bharat / bharat

നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ഥി പട്ടിക മാര്‍ച്ച് ആദ്യം തയ്യാറാകും - election story

കേരളമടക്കം അഞ്ചിടത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പട്ടിക മാര്‍ച്ച് ആദ്യവാരം ചേരുന്ന ബിജെപിയുടെ കേന്ദ്ര കമ്മിറ്റി തീരുമാനിക്കും

നിയമസഭ തെരഞ്ഞെടുപ്പ്  ബിജെപി സ്ഥാനാര്‍ഥി പട്ടിക  കേരളമടക്കം അഞ്ചിടത്ത്‌ തെരഞ്ഞെടുപ്പ്  ബിജെപി  തെരഞ്ഞെടുപ്പ്‌ പോര്‌  സ്ഥാനാര്‍ഥി പട്ടിക  BJP  BJP likely to release first list of candidates for upcoming Assembly polls in first week of March  election story  assembly election
നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ഥി പട്ടിക മാര്‍ച്ച് ആദ്യം തയ്യാറാകും
author img

By

Published : Mar 1, 2021, 7:40 PM IST

ന്യൂഡല്‍ഹി: കേരളമടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്തേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം തീരുമാനിക്കും. മാര്‍ച്ച് ആദ്യവാരം തന്നെ യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയവരാണ് കമ്മിറ്റിയിലുള്ളത്. മാര്‍ച്ച് നാലിന് യോഗം ചേരുമെന്നാണ് സൂചന.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. അസമില്‍ 126 മണ്ഡലങ്ങളും പശ്ചിമ ബംഗാളില്‍ 294 മണ്ഡലങ്ങളും തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളും കേരളത്തില്‍ 140 മണ്ഡലങ്ങളും പുതുച്ചേരിയില്‍ 33 മണ്ഡലങ്ങളുമാണുള്ളത്. കേരളത്തിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടമായും അസമില്‍ മൂന്ന് ഘട്ടമായുമാണ് തെരഞ്ഞെടുപ്പ് നടക്കുക.

നാല്‌ സംസ്ഥാനങ്ങളിലും മെയ്‌-ജൂണ്‍ മാസത്തോടെ ഭരണകാലാവധി അവസാനിക്കും. വി നാരായണസ്വാമിയുടെ മന്ത്രിസഭ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ നിലവില്‍ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണമാണ് നടക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.