ETV Bharat / bharat

പ്രവാചകനിന്ദയില്‍ കൈപൊള്ളി ബിജെപി, അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് തിരിച്ചടിയും ; വിവാദങ്ങളുടെ നാള്‍ വഴി ഇങ്ങനെ - naveen kumar jindal remarks on prophet

ഗ്യാന്‍വാപി കേസുമായി ബന്ധപ്പെട്ട് സ്വകാര്യ വാര്‍ത്ത ചാനല്‍ ചർച്ചയ്ക്കിടെ ബിജെപി ദേശീയ വക്താവായ നൂപുർ ശർമ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ വിവാദ പരാമർശവും മുസ്‌ലിങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ ബിജെപിയുടെ ഡല്‍ഹി മാധ്യമ വിഭാഗം മേധാവി നവീൻ കുമാര്‍ ജിൻഡാൽ പങ്കുവച്ച ട്വീറ്റുമാണ് നിലവിലെ വിവാദങ്ങള്‍ക്ക് അടിസ്ഥാനം

ബിജെപി നേതാക്കള്‍ പ്രവാചകന്‍ അപകീര്‍ത്തി പരാമര്‍ശം  മുഹമ്മദ് നബിക്കെതിരെ ബിജെപി അപകീര്‍ത്തി പരാമർശം  നൂപുര്‍ ശര്‍മ്മ പ്രവാചകന്‍ വിവാദ പരാമര്‍ശം  നവീന്‍ കുമാര്‍ ജിന്‍ഡാല്‍ അപകീര്‍ത്തി പരാമര്‍ശം  ബിജെപി നേതാക്കള്‍ പ്രവാചകന്‍ പരാമർശം പ്രതിഷേധം  ബിജെപി നേതാക്കള്‍ പ്രവാചകന്‍ അപകീര്‍ത്തി പരാമര്‍ശം നാള്‍വഴി  bjp leaders controversial remarks against prophet  nupur sharma controversial remarks  prophet muhammad controversy  protest over controversial remarks against prophet  naveen kumar jindal remarks on prophet  controversial remarks against prophet latest developments
ബിജെപി നേതാക്കളുടെ വിവാദ പരാമര്‍ശം: അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?, സംഭവ വികാസങ്ങളുടെ നാള്‍ വഴി...
author img

By

Published : Jun 6, 2022, 3:02 PM IST

ന്യൂഡല്‍ഹി : പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബിജെപി ദേശീയ വക്താവ് നൂപുർ ശർമയും പാര്‍ട്ടിയുടെ ഡല്‍ഹി മാധ്യമ വിഭാഗം മേധാവി നവീൻ കുമാര്‍ ജിൻഡാലും നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളില്‍ പ്രതിഷേധം അലയടിക്കുകയാണ്. വര്‍ഗീയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര തലത്തില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, ഇറാന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് പ്രതിഷേധമറിയിച്ചിരുന്നു. ഇതിന് പിന്നാലെ, ചില വ്യക്‌തികൾ നടത്തിയ പ്രസ്‌താവനകളും ട്വീറ്റുകളും ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്‍റെ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിറക്കി. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഏതെങ്കിലും മതത്തെ അവഹേളിക്കുന്നതിനെ അപലപിക്കുന്നുവെന്നും ബിജെപിയും കഴിഞ്ഞ ദിവസം വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു.

Also read: ഇസ്ലാമിക രാജ്യങ്ങളുടെ ആവശ്യം നിരാകരിച്ച് വിദേശകാര്യ മന്ത്രാലയം; പ്രവാചക നിന്ദയില്‍ വ്യാപക പ്രതിഷേധം

ഇരുനേതാക്കള്‍ക്കുമെതിരെ പാര്‍ട്ടി നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്‌തു. നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും നവീൻ കുമാർ ജിൻഡാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്‌തിട്ടുണ്ട്. സംഭവം വിവാദമായതിന് പിന്നാലെ ബിജെപി നേതാക്കള്‍ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

സംഭവ വികാസങ്ങളുടെ നാള്‍ വഴി

  1. ഖത്തർ, കുവൈത്ത്, ഇറാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ ബിജെപി നേതാക്കളുടെ അപകീര്‍ത്തി പരാമർശങ്ങളില്‍ പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തെ അപലപിച്ച് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയത് സൗദി അറേബ്യയാണ്. പരാമര്‍ശം അപമാനകരമാണെന്നും വിശ്വാസങ്ങളോടും മതങ്ങളോടും ഉള്ള ബഹുമാനക്കുറവാണിതെന്നും സൗദി അറേബ്യ പ്രസ്‌താവനയില്‍ പറഞ്ഞു. നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തിനെതിരെ ഇന്ത്യയില്‍ മുസ്ലിം സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. വെള്ളിയാഴ്‌ച കാണ്‍പൂരിലുണ്ടായ പ്രതിഷേധത്തില്‍ 40 ഓളം പേർക്കാണ് പരിക്കേറ്റത്.
  2. വിഷയവുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍റെ (ഒഐസി) പ്രസ്‌താവന അനാവശ്യവും സങ്കുചിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 'ഒഐസിയുടെ ജനറൽ സെക്രട്ടറിയേറ്റില്‍ നിന്ന് ഇന്ത്യയെക്കുറിച്ചുള്ള പ്രസ്‌താവന ഇന്ത്യൻ ഭരണകൂടം തള്ളുന്നു. എല്ലാ മതങ്ങളെയും ഇന്ത്യ ബഹുമാനിക്കുന്നു' - വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
  3. വിവാദ പരാമര്‍ശങ്ങളില്‍ ഖത്തറും കുവൈത്തും ഇന്ത്യൻ സ്ഥാനപതികളെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. ഗൾഫിലെ ഇന്ത്യൻ ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും രാജ്യങ്ങൾ ആഹ്വാനം ചെയ്‌തു. സമൂഹ മാധ്യമങ്ങളിലും ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളില്‍ കുവൈത്ത് ഏഷ്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കുറിപ്പ് കൈമാറി.
  4. സംഭവത്തില്‍ ഇന്ത്യ പരസ്യമായി ക്ഷമാപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി എച്ച്.ഇ ദീപക് മിത്തലിനെ വിളിച്ചുവരുത്തി ഖത്തര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു ഖത്തറില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശം നടത്തുന്നതിനിടെയാണ് സംഭവ വികാസങ്ങള്‍.
  5. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ഇന്ത്യയിലെ ഭരണകക്ഷിയുടെ ഔദ്യോഗിക വക്താവ് നടത്തിയ പരാമർശത്തില്‍ ഖത്തർ ഭരണകൂടത്തിനുള്ള നിരാശയും അതിനെ അപലപിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രതിഷേധക്കുറിപ്പും ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറി.
  6. ചില വ്യക്തികള്‍ നടത്തിയ പ്രസ്‌താവനകള്‍ ഇന്ത്യൻ സർക്കാരിന്‍റെ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് ഇന്ത്യന്‍ സ്ഥാനപതി എച്ച്.ഇ ദീപക് മിത്തല്‍ ഇതിന് മറുപടി നല്‍കി. മറ്റ് പല ബിജെപി നേതാക്കളും മന്ത്രിമാരും ബിജെപി നേതാക്കളുടെ വിവാദ പരാമർശങ്ങളെ അപലപിച്ചു.
  7. പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ബിജെപി ദേശീയ വക്താവ് നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പാർട്ടിയുടെ ഡൽഹി മാധ്യമ വിഭാഗം തലവൻ നവീന്‍ കുമാര്‍ ജിൻഡാലിനെ പദവിയില്‍ നിന്ന് പുറത്താക്കുകയും ചെയ്‌തു.
  8. മുന്‍പും പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങൾ നൂപുര്‍ ശര്‍മ പ്രകടിപ്പിച്ചിട്ടുണ്ടെന്നും പാര്‍ട്ടി ഭരണഘടനയുടെ ലംഘനമാണിതെന്നും ബിജെപിയുടെ അച്ചടക്ക സമിതി അറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ നവീന്‍ കുമാര്‍ ജിന്‍ഡാല്‍ പങ്കുവയ്ക്കുന്ന കാഴ്‌ചപ്പാടുകള്‍ സാമുദായിക സൗഹാർദ്ദം തകർക്കുന്നതും പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനവുമാണെന്ന് വിലയിരുത്തപ്പെട്ടു.
  9. ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്ന ഏതൊരു പ്രത്യയശാസ്ത്രത്തിനും പാർട്ടി എതിരാണെന്ന് ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ് പ്രസ്‌താവനയിൽ അവകാശപ്പെട്ടു. എന്നാല്‍ സംഭവത്തെക്കുറിച്ച് മറ്റ് പ്രതികരണങ്ങള്‍ക്ക് പാര്‍ട്ടി തയ്യാറായില്ല.
  10. കഴിഞ്ഞയാഴ്‌ച ഗ്യാന്‍വാപി കേസുമായി ബന്ധപ്പെട്ട ഒരു ടെലിവിഷന്‍ ചർച്ചയ്ക്കിടെ ബിജെപി ദേശീയ വക്താവ് നൂപുർ ശർമ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദങ്ങളുടെ തുടക്കം. പ്രവാചകനെ അവഹേളിച്ച് ജിൻഡാൽ ഒരു ട്വീറ്റ് പങ്കുവയ്ക്കുകയും പിന്നീട് അത് ഡിലീറ്റ് ചെയ്യുകയുമായിരുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.