ETV Bharat / bharat

വീണ്ടും നടുക്കുന്ന ക്രൂരത ; മധ്യപ്രദേശിൽ ആദിവാസി യുവാവിന് നേരെ വെടിയുതിർത്ത് ബിജെപി നേതാവിന്‍റെ മകൻ - tribal youth

സൂര്യ പ്രകാശ് ഖേർവാർ എന്ന യുവാവിന് നേരെ ബിജെപി നേതാവായ രാംലല്ലു വൈഷിന്‍റെ മകൻ വിവേകാനന്ദ് വൈഷ് വെടിയുതിർക്കുകയായിരുന്നു, യുവാവിന്‍റെ കൈമുട്ടിന് താഴെ വെടിയേറ്റു

ആദിവാസി യുവാവിന് നേരെ ആക്രമണം  ആദിവാസി യുവാവിനെ ആക്രമിച്ചു  ആദിവാസി യുവാവിന് നേരെ വെടിയുതിർത്തു  ആദിവാസി യുവാവിനെ വെടിവച്ച് ബിജെപി നേതാവിന്‍റെ മകൻ  ആദിവാസി യുവാവ്  ആദിവാസി യുവാവിനെ വെടിവച്ചു  BJP leader son shot at a tribal youth  Madhya Pradesh Singrauli  സിങ്ഗ്രൗലി  മധ്യപ്രദേശ് സിങ്ഗ്രൗലി  Madhya Pradesh Singrauli tribal youth  BJP leader son shot at a tribal youth in Singrauli  tribal youth  tribal youth shot
ആദിവാസി യുവാവ്
author img

By

Published : Aug 4, 2023, 12:20 PM IST

Updated : Aug 4, 2023, 3:03 PM IST

സിങ്ഗ്രൗലി : മധ്യപ്രദേശ് ബിജെപി നേതാവ് രാം ലല്ലുവിന്‍റെ മകന്‍ വിവേകാനന്ദ് വൈഷ് ആദിവാസി യുവാവിന് നേരെ വെടിയുതിർത്തു. സിങ്ഗ്രൗലി (Singrauli) ജില്ലയില്‍ നിന്നുള്ള നേതാവിന്‍റെ മകന്‍, മോർവ സ്വദേശിയായ സൂര്യ പ്രകാശ് ഖേർവാറിന് (Surya Prakash Khairwar) നേരെയാണ് ആക്രമണം നടത്തിയത്.

ഇന്നലെ വൈകിട്ട് പലചരക്ക് സാധനങ്ങൾ വാങ്ങാനായി ബൈക്കിൽ ബന്ധുക്കളായ ലാൽചന്ദ് ഖേർവാർ, കൈരു ഖേർവാർ എന്നിവർക്കൊപ്പം മാർക്കറ്റിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വൈകുന്നേരം ആറ് മണിയോടെ മാർക്കറ്റിലേക്ക് പോകുന്ന വഴി ദീപക് പണിക എന്നയാൾ തന്‍റെ സഹോദരൻ ആദിത്യ ഖേർവാര്‍, സുഹൃത്ത് രാഹുല്‍ എന്നിവരുമായി ബുദ്ധിമായ് ക്ഷേത്രത്തിന് സമീപത്തുവച്ച് തർക്കിക്കുന്നതായി കണ്ടു. തുടർന്ന് കാര്യം തിരക്കാനായി ബൈക്ക് നിർത്തി സഹോദരനടുത്തേക്ക് പോയ സൂര്യയ്‌ക്ക് നേരെ വിവേകാനന്ദ് വെടിയുതിർക്കുകയായിരുന്നു.

സമീപത്ത് പാർക്ക് ചെയ്‌തിരുന്ന കാറിൽ ഇരുന്നുകൊണ്ടാണ് വിവേകാനന്ദ് വെടിയുതിർത്തതെന്ന് സൂര്യ പറഞ്ഞു. കൈമുട്ടിന് താഴെ വെടിയേറ്റുവെന്നും ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്നും വിവേകാനന്ദ് കാറില്‍ രക്ഷപ്പെട്ടുവെന്നും സൂര്യ ആരോപിച്ചു. വെടിയേറ്റ് രക്തം വാർന്നൊഴുകുന്നത് കണ്ടതോടെ ഒപ്പമുണ്ടായിരുന്ന ലാൽചന്ദ്, സൂര്യയെ നെഹ്‌റു ഹോസ്‌പിറ്റലിൽ എത്തിച്ചു.

തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകി. ബിജെപി നേതാവിന്‍റെ കുറ്റാരോപിതനായ മകനെതിരെ ബന്ധപ്പെട്ട നിയമ വകുപ്പുകൾ പ്രകാരം മോർവ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിവേകാനന്ദ് ഒരു സ്ഥിരം കുറ്റവാളിയാണെന്നും എന്നാൽ പിതാവിന്‍റെ സ്വാധീനം ഉപയോഗിച്ച് പൊലീസ് നടപടികളിൽ നിന്ന് രക്ഷപ്പെടാറാണ് പതിവെന്നും കോൺഗ്രസ് ജില്ല പ്രസിഡന്‍റ് അരവിന്ദ് സിംഗ് ചന്ദേൽ ആരോപിച്ചു. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും യുവാവിന് നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം : ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ മധ്യപ്രദേശിൽ മറ്റൊരു ബിജെപി നേതാവ് പൊലീസ് പിടിയിലായിരുന്നു. ബിജെപി പ്രവർത്തകനും നിധി ജില്ലയിൽ നിന്നുള്ള ബിജെപി എംഎൽഎ കേദാർനാഥ് ശുക്ലയുടെ അടുത്ത അനുയായിയുമായ പ്രവേഷ് ശുക്ലയാണ് പിടിയിലായത്. മധ്യപ്രദേശിലെ സിധിയിലായിരുന്നു സംഭവം. പ്രവേഷ് ശുക്ല ആദിവാസി യുവാവിന്‍റെ മേൽ മൂത്രമൊഴിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചു.

വീഡിയോ വൈറലായതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ മധ്യപ്രദേശ് പൊലീസ് ജൂലൈ അഞ്ചിന് പുലർച്ചെ രണ്ട് മണിയോടെ അറസ്റ്റ് ചെയ്‌തു. മറ്റൊരിടത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒരു കെട്ടിടത്തിന്‍റെ കോണിപ്പടിയിൽ ഇരിക്കുന്ന ആദിവാസി യുവാവിനടുത്തേക്ക് മദ്യപിച്ച നിലയിൽ പ്രവേഷ് ശുക്ല എത്തുകയും യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

സംഭവത്തിന് പിന്നാലെ സമഗ്രമായ അന്വേഷണത്തിനും ദേശീയ സുരക്ഷ നിയമത്തിലെയും (എസ്‌സി/എസ്‌ടി) അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിലെയും കർശനമായ വകുപ്പുകൾ പ്രകാരം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കേസ് എടുക്കാൻ ഉത്തരവിട്ടു.

Read more : Madhya Pradesh| ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി പ്രവർത്തകൻ; പിന്നാലെ അറസ്റ്റ്

Last Updated : Aug 4, 2023, 3:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.