ന്യൂഡൽഹി: കേരളത്തിൽ മൂന്ന് ദശാബ്‌ദങ്ങള്‍ക്ക് മേല്‍ പഴക്കമുണ്ട് യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ മാറി മാറിയുള്ള ഭരണവാഴ്‌ചകള്‍ക്ക്. ഇത് അവസാനിപ്പിക്കാൻ പോരാട്ടത്തിനിറങ്ങിയ ബിജെപി കേരളത്തില്‍ നേരിടുന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ശക്തമായ പാര്‍ട്ടി അടിത്തറയോ ജനസമ്മതിയുള്ള ഒരു നേതാവോ ബിജെപിക്കില്ലാത്തതാണ് ഇതിന് പ്രധാന കാരണം. തങ്ങളുടെ കുറവുകൾ പരിഹരിക്കുന്നതിനായി മെട്രോമാന്‍ ടെക്‌നോക്രാറ്റ് ഇ. ശ്രീധരന്‍റെ സംശുദ്ധമായ പ്രതിഛായ ബിജെപി പൂര്‍ണമായും ആശ്രയിക്കുകയാണ്. ദേശീയ തലസ്ഥാനത്തെ നിരവധി അഭിമാനകരമായ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ശ്രീധരന് മധ്യ വര്‍ഗങ്ങള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വലിയ സമ്മതിയാണ് ഉള്ളത്.
88കാരനായ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയര്‍ത്തിക്കാട്ടി. എന്നാല്‍ ഔദ്യോഗികമല്ലാത്ത ഇത്തരം തീരുമാനങ്ങളിൽ നിന്ന് പ്രാദേശിക നേതാക്കന്മാരെ ഉടനടി തന്നെ കേന്ദ്ര നേതൃത്വം പിന്തിരിപ്പിച്ചു. പാലക്കാട് സീറ്റില്‍ മത്സരിക്കുന്ന ശ്രീധരന് വേണ്ടി പ്രചാരണം നടത്തവെ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയേയും സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും ആക്ഷേപിച്ചു. ഇരുമുന്നണികളും അഴിമതിയില്‍ മുങ്ങി കുളിച്ചവരാണെന്നും പരസ്‌പരം ഒത്തുകളി നടത്തുന്നവരാണെന്നും മോദി കുറ്റപ്പെടുത്തുകയുണ്ടായി.
കേരളത്തിലെ യുവ വോട്ടര്‍മാര്‍ യുഡിഎഫ്, എല്‍ഡിഎഫ് ഭരണം കൊണ്ട് നിരാശരായിരിക്കുന്നുവെന്നും അതിനാൽ ഒരു ഭരണമാറ്റം സംസ്ഥാനത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വാഗ്‌ദാനം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. 2016ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ വെറും ഒരു സീറ്റ് നേടാനാണ് ബിജെപിക്ക് കഴിഞ്ഞത്. എന്നാല്‍ പാര്‍ട്ടിക്ക് വേരോട്ടം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി ശബരിമല വിഷയം ബിജെപി ഒരു ആയുധമായി കണ്ടു. ക്ഷേത്രത്തില്‍ പത്ത് വയസിനും 50 വയസിനും ഇടയിലുള്ള സ്‌ത്രീകള്‍ക്ക് പ്രവേശനം നല്‍കാന്‍ അനുമതി നല്‍കി കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ പിന്തുണച്ച ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെതിരെ വലിയ പ്രചാരണമാണ് ബിജെപി അഴിച്ചുവിട്ടത്. എന്നാല്‍ 2019ലെ ദേശീയ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അത് ഗുണം ചെയ്‌തില്ല.
പക്ഷേ പാലക്കാടും ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലെ പന്തളവും പോലുള്ള മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. അതുമാത്രമല്ല ഈ രണ്ട് മുന്‍സിപ്പാലിറ്റികളുടേയും ഭരണം പിടിച്ചെടുക്കുവാനും അവര്‍ക്ക് സാധിച്ചു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തും ചില നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. പക്ഷെ അത് യുഡിഎഫിന്‍റെ വോട്ട് ബാങ്കിനെ ഇളക്കി. പൊതു പ്രവര്‍ത്തനങ്ങളിൽ സജീവനായ, ഇടതുപക്ഷ മുന്നണിയുടെ മുഖ്യമന്ത്രി പിണറായി വിജയനേയും യുഡിഎഫ് നേതാക്കന്മാരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും പോലുള്ള നേതാക്കന്മാരുടെ ജനകീയ പിന്തുണയെ മറി കടക്കുവാന്‍ പോന്ന പ്രതിഛായ ബിജെപിക്കില്ല എന്നുള്ളതാണ് വസ്‌തുത. ഇത് കണക്കിലെടുത്താണ് പ്രധാനമന്ത്രി പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ചത്.
സാധാരണയായി ഹിന്ദിയില്‍ മാത്രം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പ്രസംഗിക്കാറുള്ള പ്രധാനമന്ത്രി ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ വോട്ടര്‍മാരുമായി ബന്ധം സ്ഥാപിക്കുന്നതിനാണ് പ്രസംഗം ഇംഗ്ലീഷിൽ നടത്തിയത്. ഈയിടെ കേരളത്തില്‍ പ്രചാരണം നടത്തവെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ ഖുര്‍ഷിദ് ബിജെപിയുടെ പ്രചാരണങ്ങളില്‍ വീണുപോകരുതെന്നും പകരം യുഡിഎഫ്, എല്‍ഡിഎഫ് പോരാട്ടത്തില്‍ തന്നെ ഉറച്ചു നില്‍ക്കണമെന്നും കേരളത്തിലെ വോട്ടര്‍മാരോട് അഭ്യർഥിച്ചു. യുഡിഎഫ്, എല്‍ഡിഎഫ് ഭരണപക്ഷങ്ങൾ കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയും സാമൂഹിക സമാധാനവും ഉറപ്പ് വരുത്തിയെന്നും തീരദേശ ജനങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.