ന്യൂഡല്‍ഹി: ബിജെപിയുടെ 42ാം സ്ഥാപക ദിനമായ ഇന്ന് (06.04.2022) പാര്‍ട്ടി പ്രവര്‍ത്തകര്‍, ബിജെപി മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് അഭിസംബോധന. ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പാര്‍ട്ടി ആസ്ഥാനത്ത് പാതക ഉയര്‍ത്തുകയും ഡോ ശ്യാമപ്രസാദ് മുഖര്‍ജി, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ പ്രതിമകളില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്യും.
-
भारतीय जनता पार्टी के स्थापना दिवस पर पार्टी के लिए अपना सर्वस्व अर्पण करने वाले सभी महापुरुषों को श्रद्धापूर्वक नमन और करोड़ों कार्यकर्ताओं को हार्दिक शुभकामनाएं। #SthapnaDiwas pic.twitter.com/I6LYiYUf3I
— BJP (@BJP4India) April 6, 2022 " class="align-text-top noRightClick twitterSection" data="
">भारतीय जनता पार्टी के स्थापना दिवस पर पार्टी के लिए अपना सर्वस्व अर्पण करने वाले सभी महापुरुषों को श्रद्धापूर्वक नमन और करोड़ों कार्यकर्ताओं को हार्दिक शुभकामनाएं। #SthapnaDiwas pic.twitter.com/I6LYiYUf3I
— BJP (@BJP4India) April 6, 2022भारतीय जनता पार्टी के स्थापना दिवस पर पार्टी के लिए अपना सर्वस्व अर्पण करने वाले सभी महापुरुषों को श्रद्धापूर्वक नमन और करोड़ों कार्यकर्ताओं को हार्दिक शुभकामनाएं। #SthapnaDiwas pic.twitter.com/I6LYiYUf3I
— BJP (@BJP4India) April 6, 2022
ഏപ്രില്‍ ഏഴ് മുതല്‍ ഏപ്രില്‍ 20വരെ സമൂഹ്യ നീതി ആചരണ പരിപാടികള്‍ രാജ്യത്തുടനീളം സംഘടിപ്പിക്കാനും ബിജെപി തീരുമാനിച്ചു. അതിനൊപ്പം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ സാമൂഹ്യക്ഷേമ പദ്ധതികളെ കുറിച്ച് പരിപാടിയിലൂടെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കും. ബിആര്‍ അംബേദ്ക്കറിന്‍റെ ജന്‍മദിനമായ ഏപ്രില്‍ 14ന് വിവിധ പരിപാടികളും ബിജെപി ആസൂത്രണം ചെയ്‌തിട്ടുണ്ട്. സ്ഥാപക ദിനത്തിന്‍റെ ഭാഗമായി പാര്‍ട്ടി ആസ്ഥാനത്ത് രക്തദാന ക്യാമ്പും സംഘടിപ്പിക്കും.
13 വിദേശ നയതന്ത്ര കാര്യലയങ്ങളിലെ തലവന്‍മാരുമായി ജെപി നഡ്ഡ ആശയവിനിമയം നടത്തും. ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍റ്, പോളണ്ട്, റൊമേനിയ, സ്ലൊവാക്യ, ഇറ്റലി, ഹംഗറി, വിയറ്റ്നാം, നോര്‍വെ, ബംഗ്ലാദേശ്, സിങ്കപ്പൂര്‍ എന്നി രാജ്യങ്ങളിലെ നയതന്ത്ര തലവന്‍മാരുമായി ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിലാണ് ആശയവിനിമയം നടത്തുക. ബജെപി പാര്‍ട്ടി എന്താണ് എന്നതിനെ സംബന്ധിച്ച് വിദേശ പ്രതിനിധികളില്‍ ധാരണ ഉണ്ടാക്കുകയാണ് ലക്ഷ്യം.
ALSO READ: കയറ്റുമതിയിൽ രാജ്യത്തിന് 400 ബില്യൺ ഡോളറിന്‍റെ ചരിത്രനേട്ടമെന്ന് പ്രധാനമന്ത്രി