ബെംഗളൂരു : മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി. കർണാടകയുടെ യശസും പരമാധികാരവും അഖണ്ഡതയും കളങ്കപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന സോണിയയുടെ ട്വീറ്റാണ് ബിജെപിയെ ചൊടിപ്പിച്ചത്. കര്‍ണാടകയെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനാണ് കോണ്‍ഗ്രസ് നീക്കമെന്ന് ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ALSO READ | കണ്ടും കേട്ടും ചോദിച്ചറിഞ്ഞും പ്രചാരണം; ബസില്‍ 'കോമണ്‍ മാനായി' രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍
'സോണിയയുടെ ട്വീറ്റ് കർണാടകയിലെ ദേശീയവാദികളേയും സമാധാനകാംക്ഷികളെയും പുരോഗമനവാദികളേയും പ്രകോപിക്കുന്നതാണ്. സംസ്ഥാനത്തെ സമാധാനവും ഐക്യവും തകർക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം' - തെരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി നൽകിയ പരാതിയില്‍ പറയുന്നു. കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെയാണ് സോണിയക്കെതിരെ പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ചുവെന്നും ഇവര്‍ ആരോപിച്ചു. സോണിയക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കാനും നിർദേശം നൽകണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർഥിച്ചു.