ETV Bharat / bharat

മജിസ്ട്രേറ്റിനോട് തട്ടിക്കയറി മുൻ എം.എല്‍.എ: ചുണയുണ്ടെങ്കില്‍ നടപടിയെടുക്കാൻ വെല്ലുവിളിച്ച് ഉദ്യോഗസ്ഥ

author img

By

Published : Jul 14, 2022, 1:24 PM IST

മധ്യപ്രദേശിലാണ് സംഭവം. ഗ്രാമത്തിലെ റോഡില്‍ വെള്ളം ഒഴുക്കി കളയാനെത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥയോട് നിര്‍ദേശം പുറപ്പെടുവിക്കാനെത്തിയ മുൻ എം.എല്‍.എയെയയാണ് ധൈര്യത്തോടെ ഉദ്യോഗസ്ഥ നേരിട്ടത്

MP's Lady Singham! SDM told the former MLA  SDM and Former MLA Clash in Ujjain  SDM and Former MLA Clash video viral  Former MLA committed indecency with SDM  മുൻ ബിജെപി എംഎൽഎ എസ്‌ഡിഎം വാക്കേറ്റം  ഉജ്ജയിൻ എസ്‌ഡിഎം നിധി സിങ്ങ്  ബിജെപി മുൻ എംഎൽഎ ശാന്തിലാൽ ധാബായി  മധ്യപ്രദേശ് ഉജ്ജയിൻ വാർത്ത
ധൈര്യമുണ്ടെങ്കിൽ എന്നെ ജോലിയിൽനിന്ന് എന്നെ പുറത്താക്കൂ... മുൻ ബിജെപി എംഎൽഎയോടാട് ആക്രോശിച്ച് ഐഎഎസ് ഉദ്ദ്യോഗസ്‌ഥ

ഉജ്ജയിൻ (മധ്യപ്രദേശ്): സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോട് അപമര്യാദയായി പെരുമാറി ബിജെപി മുൻ എംഎൽഎ. മധ്യപ്രദേശിലെ ഉജ്ജയിൻ എസ്‌ഡിഎമ്മായ നിധി സിങ്ങിനോടാണ് ബിജെപി മുൻ എംഎൽഎ ശാന്തിലാൽ ധാബായുടെ മോശമായ പെരുമാറ്റം. ഇരുവരും തമ്മിലെ വാക്കേറ്റത്തിനിടെ ചുണയുണ്ടെങ്കില്‍ തനിക്കെതിരെ നടപടിയെടുക്കാൻ നിധി സിങ് ആവശ്യപ്പെടുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ധൈര്യമുണ്ടെങ്കിൽ എന്നെ ജോലിയിൽനിന്ന് പുറത്താക്കൂ... മുൻ ബിജെപി എംഎൽഎയോടാട് ആക്രോശിച്ച് ഐഎഎസ് ഉദ്ദ്യോഗസ്‌ഥ

ബദ്‌നഗറിലെ ബംഗ്രാഡ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ പ്രധാന റോഡിൽ വെള്ളം കെട്ടിനിന്ന് സമീപത്തെ വീടുകളിലേക്ക് കയറുന്നു എന്ന പരാതിയിലാണ് എസ്‌ഡിഎം നിധി ബദ്‌നഗറിലെത്തിയത്. നിധി സിങ്ങിന്‍റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിനിടയിൽ ശാന്തിലാൽ ധാബായി അവിടെ എത്തുകയായിരുന്നു. വെള്ളം മറ്റൊരിടത്തേക്ക് ഒഴുക്കി കളയണമെന്ന് പറഞ്ഞ് ധാബായി എസ്‌ഡിഎമ്മിനോട് മോശമായി പെരുമാറുകയായിരുന്നു.

ഇതിന് മറുപടിയായാണ് നിധി സിങ് "എന്നെ ഒന്നും പഠിപ്പിക്കണ്ട, ധൈര്യമുണ്ടെങ്കിൽ എന്നെ ജോലിയിൽനിന്ന് പുറത്താക്കൂ.." എന്ന് തിരിച്ചടിച്ചത്. എസ്‌ഡിഎമ്മിനെതിരായി ശാന്തിലാൽ ധാബായി കലക്‌ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെന്നാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.