ETV Bharat / bharat

ഹിന്ദി ഹൃദയഭൂമിയിലെ മുഖ്യൻമാർ, അഞ്ചാം ദിവസവും സസ്‌പെൻസ് തുടർന്ന് ബിജെപി

ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ സംബന്ധിച്ച് ബിജെപി ഉന്നത നേതാക്കള്‍ തിരക്കിട്ട ചര്‍ച്ച നടത്തുകയാണ്. അടുത്തവര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തികഞ്ഞ അവധാനതയോടെ മാത്രമേ പുതിയ മുഖ്യമന്ത്രിമാരെ നിയോഗിക്കാനാകൂ എന്നതാണ് തീരുമാനം വൈകുന്നതിന് കാരണം.

BJP CMs in Hindi heartland states: Suspense continues 5 days after result

author img

By ETV Bharat Kerala Team

Published : Dec 8, 2023, 10:18 AM IST

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാതെ ബിജെപി.(BJP CMs in Hindi heartland states) രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുക്കുകയും മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്തുകയുമായിരുന്നു. (suspense continues 5 days after result)

ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ സംബന്ധിച്ച് ബിജെപി ഉന്നത നേതാക്കള്‍ തിരക്കിട്ട ചര്‍ച്ച നടത്തുകയാണ്. (former cm mp vasundhara raje) അടുത്തവര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തികഞ്ഞ അവധാനതയോടെ മാത്രമേ പുതിയ മുഖ്യമന്ത്രിമാരെ നിയോഗിക്കാനാകൂ എന്നതാണ് തീരുമാനം വൈകുന്നതിന് കാരണം. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. അതേസമയം പുതിയ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാന്‍ ഇത്രയും വൈകുന്നത് എന്തിനെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്.

പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാലാണ് മുഖ്യമന്ത്രിമാരുടെ പ്രഖ്യാപനം വൈകുന്നത് എന്നാണ് ചില നേതാക്കളുടെ വിശദീകരണം. രണ്ട് മൂന്ന് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള വ്യക്തിയാണ് വസുന്ധര. മഹത് ബാലക് നാഥ്, ദിയാകുമാരി, രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് തുടങ്ങിയ പേരുകളും മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി കണ്ടിരുന്നു. എന്നാല്‍ ഇവരുടെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഛത്തീസ്‌ഗഡില്‍ മുഖ്യമന്ത്രിപദത്തിലേക്ക് ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകരിലൊരാളായ രേണുക സിങ് ജെപി നദ്ദയെ സന്ദര്‍ശിച്ചിരുന്നു. രമണ്‍സിങിനെ പരിഗണിക്കില്ലെന്ന സൂചനയുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ അനുയായികളും മുഖ്യമന്ത്രി പദം എന്ന ആവശ്യവുമായി രംഗത്തുണ്ട്.

മധ്യപ്രദേശില്‍ ശിവരാജ്‌സിങ് ചൗഹാന്‍, നരേന്ദ്രസിങ് തോമര്‍, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ലാദ് സിങ് പട്ടേല്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇതിനിടെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള നിരീക്ഷകരെ ഇന്ന് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. ഇവര്‍ സംസ്ഥാനങ്ങളിലെത്തി നിയമസഭ സമാജികരുമായി ചര്‍ച്ച നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.