ഹൈദരാബാദ്: ഇന്ത്യയുടെ ആദ്യസംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അപകടത്തിൽ പെടുന്നത് രണ്ടാം തവണ. 2015 ഫെബ്രുവരി മൂന്നിന് നാഗാലാൻഡിലെ ധിമാപൂരില്‍ നടന്ന ഒറ്റ എൻജിൻ ഹെലികോപ്ടർ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായാണ് റാവത്ത് രക്ഷപ്പെട്ടത്. പറന്നുയർന്ന ഉടൻ തന്നെ ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നുവെന്ന് ദേശീയ റിപ്പോർട്ട് ചെയ്യുന്നു.
മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാർച്ചിലാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനം സ്വീകരിച്ചത്. ഇന്ത്യൻ സായുധ സേനയുടെ മേൽനോട്ടം വഹിക്കുകയും സർക്കാരിന്‍റെ സൈനിക ഉപദേശകനായി പ്രവർത്തിക്കുകയുമാണ് അദ്ദേഹത്തിന്‍റെ പ്രധാന ചുമതല.
ALSO READ: Bipin Rawat: ബിപിൻ റാവത്ത് വെന്‍റിലേറ്ററില്‍, പ്രാര്‍ഥനയോടെ രാജ്യം
ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയാണ് ബിപിന്‍ റാവത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അടുപ്പം ശ്രദ്ധേയമാണ്. കരസേനാ മേധാവിയായിരിക്കെ രാഷ്ട്രീയ വിഷയങ്ങളില്‍ പരസ്യമായി നിലപാടെടുക്കാന്‍ അദ്ദേഹം മടി കാണിച്ചിരുന്നില്ല.