Bill To Cancel Farm Laws: കാര്‍ഷിക നിയമം അസാധുവാക്കൽ ബില്‍ പാര്‍ലമെന്‍റില്‍ പാസായി - Congress leader Adhir Ranjan Chowdhury
Farm laws repealed: ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ച് ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്

ന്യൂഡൽഹി: പ്രതിപക്ഷ ബഹളങ്ങൾക്കിടെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ച് ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ലോക്‌സഭയിൽ ബില്‍ അവതരിപ്പിച്ചത്. ലോക്‌സഭ ചേര്‍ന്നയുടന്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
മൂന്ന് പേജുള്ള ബില്ലാണ് കൃഷി മന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ചത്. പാർലമെന്‍റിൽ ചർച്ചയില്ലാതെയാണ് കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പാസാക്കിയതെന്നും ഇതേ നിയമങ്ങൾ പിൻവലിക്കുമ്പോഴും പാർലമെന്‍റിൽ ചർച്ച ചെയ്യാൻ അവസരമില്ലെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്‌തു. പാർലമെന്‍റ് ശൈത്യകാല സമ്മേളനം ഡിസംബർ 23നാണ് അവസാനിക്കുന്നത്.
തിങ്കളാഴ്‌ച ആരംഭിക്കുന്ന ഇരുസഭകളുടെയും സെഷനുകളിൽ പങ്കെടുക്കണമെന്ന് കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകിയിരുന്നു. അതേ സമയം രാജ്യസഭ സെഷനിൽ എംപിമാർ നിർബന്ധമായും പങ്കെടുക്കണമെന്ന് ബിജെപിയും വിപ്പ് നൽകിയിരുന്നു. കാർഷിക നിയമം പിൻവലിക്കാനുള്ള ബിൽ, ക്രിപ്‌റ്റോകറൻസി ആന്‍റ് റെഗുലേഷൻ ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ ഉൾപ്പടെ 26 ബില്ലുകളാണ് ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിൽ പരിഗണനക്ക് വരുന്നത്.
READ MORE: Farm Laws Repeal Bill: പാർലമെന്‍റ് ശൈത്യകാല സമ്മേളനം ആരംഭിച്ചു