ETV Bharat / bharat

ബിൽക്കിസ് ബാനോ കേസ്; ഉടൻ കീഴടങ്ങണം, പ്രതികളുടെ ഹർജി തള്ളി സുപ്രീം കോടതി - ബിൽക്കിസ് ബാനോ കേസ് പ്രതികൾ

Bilkis Bano Case: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ ജനുവരി 21 നാണ് പ്രതികൾക്ക് കീഴടങ്ങാനുള്ള അവസാന തിയതി.

Bilkis Bano case  accused surrender immediately  ബിൽക്കിസ് ബാനോ കേസ്  ഹർജി തള്ളി സുപ്രീം കോടതി  ബിൽക്കിസ് ബാനോ കേസ് പ്രതികൾ  The Supreme Court dismissed plea
Bilkis Bano Case
author img

By ETV Bharat Kerala Team

Published : Jan 19, 2024, 5:00 PM IST

ഡൽഹി: കീഴടങ്ങാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികൾ നൽകിയ ഹർജി കോടതി തള്ളി. പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിർദേശിച്ചു (Accused Must Surrender Immediately).

ജസ്‌റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷനായ രണ്ടംഗ ബെഞ്ച് പ്രതികളുടെ ആവശ്യം കഴമ്പില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു. കീഴടങ്ങുന്നതിനായി സമയം നീട്ടി നൽകാനോ ജയിലിലേക്ക് തിരിച്ചു പോകുന്നത് മാറ്റിവെക്കാനോ മതിയായ കാരണങ്ങൾ ഇല്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

ബിൽക്കിസ് ബാനു കേസിൽ മൂന്ന് പ്രതികൾ നൽകിയ ഹർജി ഇന്ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി ഇന്നലെ പരാമർശിച്ചിരുന്നു. ജനുവരി 21 നാണ് പ്രതികൾക്ക് കീഴടങ്ങാനുള്ള അവസാന തിയതി. ഇതിനിടെയാണ് കീഴടങ്ങാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിയിൽ ഹർജി സമർപ്പിച്ചത്.

ജനുവരി എട്ടിന് കേസിലെ പ്രതികൾക്ക് ഗുജറാത്ത് സർക്കാർ അനുവദിച്ച ഇളവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ബിൽക്കിസ് ബാനോ കേസിലെ 11 പ്രതികൾക്ക് ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ല. രണ്ടാഴ്‌ചക്കുള്ളിൽ എല്ലാ പ്രതികളും കീഴടങ്ങണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.

മകന് വിവാഹ പ്രായമായെന്നും അതിന്‍റെ ഉത്തരവാദിത്വം തനിക്കാണെന്നും അതിനാൽ കീഴടങ്ങാൻ ആറാഴ്‌ച കൂടി സമയം അനുവദിക്കണമെന്നും ആവശ്യപെട്ടായിരുന്നു പ്രതികളിൽ ഒരാളായ രമേശ് ചന്ദന കോടതിയെ സമീപിച്ചത്. കൂടാതെ തന്‍റെ അമ്മയ്‌ക്ക് വാർധക്യ സഹജമായ അസുഖങ്ങളുണ്ടെന്നും അതിനാൽ വേണ്ട ക്രമീകരണങ്ങൾ ഒരുക്കാനുണ്ടെന്നും ഇയാൾ നൽകിയ ഹർജിയിൽ പറയുന്നു.

Also Read: ബിൽക്കിസ് ബാനു കേസ്‌; സുപ്രീം കോടതി തിങ്കളാഴ്‌ച വിധി പറയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.