വിജയപുര (കര്‍ണാടക): ഒരാഴ്‌ച മാത്രം പ്രായമുള്ള ചെമ്മരിയാടിന് ലേലത്തില്‍ ലഭിച്ചത് രണ്ട് ലക്ഷം രൂപ. കര്‍ണാടകയിലെ വിജയപുരയിലുള്ള 'സുല്‍ത്താന്‍' എന്ന പേരുള്ള ചെമ്മരിയാടിനാണ് ഇത്രയും വില കിട്ടിയത്. കിലാരി ഇനത്തില്‍പ്പെട്ടതാണ് ചെമ്മരിയാട്.
ബനപ്പ മസ്‌താര്‍ പൂജാരി എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെമ്മരിയാടിനെയാണ് പൊന്നും വില കൊടുത്ത് മഹാരാഷ്‌ട്ര സ്വദേശിയും കർഷകനുമായ നമദേവാ ഖോഖരെ സ്വന്തമാക്കിയത്. കിലാരി ഇനത്തില്‍പ്പെട്ട ചെമ്മരിയാട് ഭാഗ്യം കൊണ്ടുവരുമെന്നും ആളുകള്‍ക്കിടയില്‍ വിശ്വാസമുണ്ട്.
Also read: വിഗ്രഹത്തിന് താഴെ യുവാവിന്‍റെ ശിരസ് അറുത്ത നിലയില്‍; നരബലിയെന്ന് സംശയം