ETV Bharat / bharat

ബിഹാര്‍ എസ്‌പി ദയ ശങ്കറിന്‍റെ വസതിയില്‍ നിന്നും 72 ലക്ഷം രൂപയും ആഭരണങ്ങളും പിടികൂടി - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

സംസ്ഥാന വിജിലന്‍സ് വിഭാഗം ഇന്നലെ(ഒക്‌ടോബര്‍ 11) പൂര്‍ണിയ പൊലീസ് സുപ്രണ്ട് ദയ ശങ്കറിന്‍റെ വസതി ഉള്‍പെടെ എട്ട് സ്ഥലങ്ങളായി നടത്തിയ റെയിഡില്‍ നിന്ന് 72 ലക്ഷം രൂപയും ആഭരണങ്ങളും കണ്ടെത്തി.

bihar vigilance raid  raids seven location of purnia sp  purnia sp daya shankar  daya shankar on corruption allegation  daya shankar on corruption  latest national news  latest news in bihar  latest news today  ബീഹാറില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അഴിമതി  എസ്‌പി ദയ ശങ്കറിന്‍റെ വസതിയില്‍ നിന്നും  72 ലക്ഷം രൂപയും ആഭരണങ്ങളും വിജിലന്‍സ് കണ്ടെടുത്തു  72 ലക്ഷം രൂപയും ആഭരണങ്ങളും പിടികൂടി  സംസ്ഥാന വിജിലന്‍സ് വിഭാഗം  എഡിജി നയ്യാര്‍ ഹസ്‌നൈന്‍ ഖാന്‍  പാട്‌നയിലെ പൊലീസ് സ്‌റ്റേഷനില്‍  ദയ ശങ്കറിന്‍റെ കേസ്  വിജിലന്‍സിന്‍റെ കടുത്ത നടപടി  ബീഹാര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ബീഹാറില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അഴിമതി; എസ്‌പി ദയ ശങ്കറിന്‍റെ വസതിയില്‍ നിന്നും 72 ലക്ഷം രൂപയും ആഭരണങ്ങളും പിടികൂടി
author img

By

Published : Oct 12, 2022, 9:51 AM IST

പട്‌ന: സംസ്ഥാന വിജിലന്‍സ് വിഭാഗം ഇന്നലെ(ഒക്‌ടോബര്‍ 11) പൂര്‍ണിയ പൊലീസ് സുപ്രണ്ട് ദയ ശങ്കറിന്‍റെ വസതി ഉള്‍പെടെ എട്ട് സ്ഥലങ്ങളായി നടത്തിയ റെയിഡില്‍ നിന്ന് 72 ലക്ഷം രൂപയും ആഭരണങ്ങളും കണ്ടെത്തി. എസ്‌വിയു മേധാവി എഡിജി നയ്യാര്‍ ഹസ്‌നൈന്‍ ഖാന്‍ ഏഴ് ടീമുകളായി തിരിച്ച് ദയ ശങ്കറിന്‍റെ വസതിയിലും ഓഫിസിലും പല തവണ റെയ്‌ഡ് നടത്തിയിരുന്നു. ഇതേതുടര്‍ന്ന് അഴിമതിയില്‍ ദയ ശങ്കറിന് പങ്കുണ്ടെന്ന് തെളിഞ്ഞു.

ദയ ശങ്കറുമായി ദീര്‍ഘകാലം ബന്ധമുള്ള എല്ലാവരെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തു വരികയാണ്. 2016 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ദയ ശങ്കര്‍ തന്‍റെ വരുമാനത്തെക്കാള്‍ അധികമായി നിരവധി സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്താനായത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ 13(1)(എ), 13(1)(ബി), 13(2), 12, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120(ബി) എന്നീ വകുപ്പുകൾ പ്രകാരവും പൂര്‍ണിയ പൊലീസ് എസ്‌പിയ്‌ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് എസ്‌യുവി അറിയിച്ചു.

ഇതിന് മുമ്പ്, പാട്‌നയിലെ പൊലീസ് സ്‌റ്റേഷനില്‍ അദ്ദേഹത്തിനെതിരെ അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്യുകയും സെര്‍ച്ച് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്‌തിട്ടുണ്ട്. സര്‍ദാര്‍ പൊലീസ് സ്‌റ്റേഷന്‍ എസ്‌എച്ച്ഒ സഞ്ജയ് കുമാര്‍ സിങിന്‍റെ വീട്ടിലും എസ്‌വിയു സംഘം റെയ്‌ഡ് നടത്തി. ദയ ശങ്കറിന്‍റെ കേസ് പുറത്തുവന്നതിന് പിന്നാലെ ബിഹാറില്‍ അഴിമതി നടത്തുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ പിടികൂടാൻ അന്വേഷണ ഏജൻസികൾ എല്ലാ ശ്രമങ്ങളും നടത്തുകയാണ്.

പകുതിയിലേറെ പൊലീസ് ഉദ്യോഗസ്ഥരുടെ വസതിയില്‍ പ്രത്യേക അന്വേഷണ സംഘം ഇതിനോടകം തന്നെ റെയ്‌ഡ് നടത്തി കഴിഞ്ഞു. കനത്ത സുരക്ഷ നടപടികളോടെ ഇരുപതിലധികം വിജിലന്‍സ് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന്‍റെ ഭാഗമായുള്ളത്. വിജിലന്‍സിന്‍റെ കടുത്ത നടപടി സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരില്‍ ഭയമുളവാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.