ETV Bharat / bharat

12 ഉം 13 ഉം വയസുള്ള കുട്ടികളുടെ കല്യാണം നടത്തി മാതാപിതാക്കള്‍ ; വീഡിയോ പുറത്ത്, കേസെടുത്ത് പൊലീസ്

പന്ത്രണ്ടും, പതിമൂന്നും വയസുള്ള കുട്ടികളുടെ വിവാഹം നടത്തിയ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Child Marriage In Gaya  Child Marriage In Bihar  Video of Child Marriage Goes Viral  ETV Bharat News  ETV Bharat Bihar News  Gaya Latest news  ബിഹാര്‍ ശൈശവവിവാഹം  ശൈശവവിവാഹം  ബിഹാര്‍ ഗയ ജില്ലയിലെ ശൈശവവിവാഹം  ബഞ്ചാര സമുദായം
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ തമ്മിലുള്ള വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ പുറത്ത്
author img

By

Published : May 16, 2022, 7:51 PM IST

Updated : Jun 17, 2022, 6:04 PM IST

ഗയ (ബിഹാര്‍) : ബിഹാറിലെ ഗയ ജില്ലയില്‍ നടന്ന ശൈശവ വിവാഹത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. നക്‌സല്‍ ജനസംഖ്യ കൂടുതലുള്ള ദുമാരിയ മേഖലയിലാണ് സംഭവം. ബഞ്ചാര സമുദായത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും, പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹമാണ് പ്രദേശത്ത് നടന്നത്.

12 വയസുള്ള പെണ്‍കുട്ടിയും, 13 വയസുള്ള ആണ്‍കുട്ടിയും തമ്മിലുള്ള വിവാഹമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. പുറത്തുവന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്. ബഞ്ചാര സമുദായത്തില്‍പ്പെട്ടവര്‍ ആചാരങ്ങളുടെ ഭാഗമായി ചെറുപ്പത്തില്‍ തന്നെ വിവാഹം നടത്താറുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള ഇത്തരം വിവാഹങ്ങള്‍ക്കെതിരെ മുന്‍പ് നടപടി സ്വീകരിച്ചിട്ടുണ്ട്.

ബിഹാറിലെ ഗയ ജില്ലയില്‍ നടന്ന ശൈശവ വിവാഹത്തിന്‍റെ ദൃശ്യങ്ങള്‍

വീഡിയോ പുറത്ത് വരുന്നതിന് മുന്‍പ് വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് ദുമാരിയ പൊലീസ് അറിയിച്ചു. ഇവരുടെ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുത്ത അന്വേഷണസംഘം വിവാഹ ചടങ്ങുകൾ നടത്തിയ പണ്ഡിറ്റിനായുള്ള തിരച്ചില്‍ തുടരുകയാണ്. കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ജില്ല മജിസ്‌ട്രേറ്റും, എസ്‌പിയും ഉത്തരവ് ഇറക്കിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ വിവാഹത്തിന് മുന്‍പുള്ള ആചാരങ്ങളും കാണാം. പ്രത്യേക ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രത്തില്‍ വച്ച് വിവാഹം നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Last Updated : Jun 17, 2022, 6:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.