ETV Bharat / bharat

13കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി ; നാവ്‌ അറുത്തുമാറ്റിയും സ്വകാര്യ ഭാഗങ്ങള്‍ വികൃതമാക്കിയും ക്രൂരത - Minor girl kidnapped and gangraped by five men

ബിഹാറിലെ സമസ്‌തിപൂരില്‍ വീട്ടില്‍ നിന്നും പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം നാവ്‌ അറുത്തുമാറ്റുകയും സ്വകാര്യ ഭാഗങ്ങള്‍ വികൃതമാക്കുകയും ചെയ്‌തു

Minor girl  gangrape  bihar  samasthipur  Tongue cut off  പതിമൂന്നുകാരി  കൂട്ടബലാത്സംഗത്തിനിരയാക്കി  തട്ടിക്കൊണ്ടുപോയി  നാവ്‌ അറുത്തുമാറ്റി  സ്വകാര്യ ഭാഗങ്ങള്‍ വികൃതമാക്കി  സമസ്‌തിപുര്‍  ബിഹാര്‍  ബിഹാറിലെ സമസ്‌തിപുരില്‍  പൊലീസ്  പെണ്‍കുട്ടി  അഞ്ചംഗസംഘം  സംഘം
വീട്ടിലിരുന്ന പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ഇര നേരിട്ടത് നാവ്‌ അറുത്തുമാറ്റിയും സ്വകാര്യ ഭാഗങ്ങള്‍ വികൃതമാക്കിയുമുള്ള ക്രൂര പീഡനം
author img

By

Published : Nov 14, 2022, 10:37 PM IST

സമസ്‌തിപുര്‍ (ബിഹാര്‍) : പതിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി നാവ്‌ അറുത്തുമാറ്റുകയും സ്വകാര്യ ഭാഗങ്ങള്‍ വികൃതമാക്കുകയും ചെയ്‌തു. ബിഹാറിലെ സമസ്‌തിപുരിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും അഞ്ചംഗ സംഘം പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. നിലവില്‍ മുസഫര്‍പുരിലെ സ്വകാര്യ നഴ്‌സിങ് ഹോമില്‍ ചികിത്സയിലാണ് പെണ്‍കുട്ടി.

കുട്ടിയുടെ നാവ് അറുത്തുമാറ്റുകയും മാറിടത്തില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്‌ത സംഘം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. ഇതിനിടെ കുട്ടി ബോധരഹിതയായതിനെ തുടര്‍ന്ന് മരിച്ചുവെന്ന് കരുതിയ സംഘം തോട്ടത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നവംബര്‍ 11 നാണ് അതിക്രൂരമായ സംഭവം നടക്കുന്നത്.

വീടിന്‍റെ വാതില്‍പ്പടിയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ അഞ്ചംഗ സംഘം ബലമായി പിടിച്ചുകൊണ്ടുപോയി സമീപത്തെ പൂന്തോട്ടത്തില്‍ വച്ച് ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മരിച്ചുവെന്ന് കരുതി സംഭവസ്ഥലത്ത് ഉപേക്ഷിച്ചുപോയ കുട്ടിയെ തെരച്ചിലിനൊടുവില്‍ ബന്ധുക്കളാണ് കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കുട്ടിയുടെ മൊഴിയെടുക്കാനായി ചക്‌മെഹ്‌സി പൊലീസിനെ മുസാഫർപൂരിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും സമസ്‌തിപുര്‍ എസ്‌പി ഹൃദയ കാന്ത് അറിയിച്ചു. കുറ്റവാളികളില്‍ ആരും തന്നെ രക്ഷപ്പെടില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ സിപിഐ-എംഎല്‍ കല്യാണ്‍പുര്‍ ബ്ലോക്ക് സെക്രട്ടറി ദിനേശ് കുമാറും പൂസ ബ്ലോക്ക് സെക്രട്ടറി അമിത് കുമാറും കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കി. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രദേശവാസികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.