പട്‌ന: ബിഹാറിൽ ജനുവരി നാലിന് സ്‌കൂളുകളും കോളജുകളും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും. ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കും കോളജുകളിലെ അവസാന വർഷ വിദ്യാർത്ഥികൾക്കും ആണ് ജനുവരിയിൽ ക്ലാസുകൾ ആരംഭിക്കുക.
കോച്ചിങ്ങ് സ്ഥാപനങ്ങൾക്കും ജനുവരിയി മുതൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും വിദ്യഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുകയെന്ന് ബിഹാർ ചീഫ് സെക്രട്ടറി ദീപക്ക് ചാഹർ അറിയിച്ചു.