പട്‌ന: കൊവിഡ് ബാധിതയായ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്ത് റെയില്‍വേ ഉദ്യോഗസ്ഥന്‍. ബിഹാറിലെ ചിത്രഗുപ്ത നഗറിലാണ് സംഭവം. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായ അതുല്‍ ലാല്‍ ആണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് മുതല്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
Also Read: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; പ്രതിദിന കൊവിഡ് രോഗികൾ 3.5 ലക്ഷം
പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. കൊല്ലപ്പെട്ട സ്ത്രീ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.