ETV Bharat / bharat

വ്യാജ വീഡിയോ ചിത്രീകരിച്ചത് പട്‌നയിൽ; തമിഴ്‌നാട് വൈറൽ വീഡിയോ കേസിലെ പ്രതികൾ ബിഹാറിൽ അറസ്റ്റിൽ - viral video case

കേസിലെ മുഖ്യപ്രതിയായ രാകേഷ് രഞ്ജൻ കുമാർ പട്‌നയിൽ വെച്ചാണ് വീഡിയോ രംഗങ്ങൾ ചിത്രീകരിച്ചത്. വാടക വീടെടുത്ത് കൂട്ടാളികളുടെ സഹായത്തോടെയാണ് ബിഹാറിലെയും തമിഴ്‌നാട്ടിലെയും പൊലീസിനെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൃശ്യങ്ങൾ നിർമ്മിച്ചത്

Fake video shot in Patna  Tamil Nadu viral video case  തമിഴ്‌നാട് വൈറൽ വീഡിയോ കേസ്  crime news  national news  പട്‌ന  Bihar Police  Bihar Police arrested accused in video case  Tamil Nadu viral video  migrant labours attacked  migrant labours attacked tamilnadu  bihar migrant labours attacked  viral video case  വ്യാജ വീഡിയോ കേസ്
തമിഴ്‌നാട് വൈറൽ വീഡിയോ കേസിലെ പ്രതികൾ ബിഹാറിൽ അറസ്റ്റിൽ
author img

By

Published : Mar 11, 2023, 7:16 PM IST

പട്‌ന: തമിഴ്‌നാട്ടിൽ അതിഥി തൊഴിലാളികളെ ആക്രമിക്കുന്നതിന്‍റെ വ്യാജ വീഡിയോ നിർമ്മിച്ച കേസിലെ മുഖ്യപ്രതിയടയ്‌ക്കം രണ്ട് പേരെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്‌തു. മുഖ്യപ്രതിയായ ഗോപാൽഗഞ്ച് സ്വദേശിയായ രാകേഷ് രഞ്ജൻ കുമാറും കൂട്ടാളികളായ അമൻ കുമാർ, മനീഷ് കശ്യപ്, യുവരാജ് സിങ് രാജ്‌പുത് എന്നിവരുൾപ്പെടെ നാലുപേരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. രാകേഷിനെ കൂടാതെ ജാമുയി സ്വദേശി അമൻ കുമാറാണ് അറസ്റ്റിലായത്. മനീഷും യുവരാജും ഒളിവിലാണ്.

പ്രതികളുടെ ഒളിത്താവളങ്ങളിൽ സംസ്ഥാന പൊലീസ് റെയ്‌ഡ് നടത്തുന്നുണ്ട്. നാല് പേരെ കൂടാതെ ഉമേഷ് മഹാതോ എന്നയാളെയും ഗോപാൽഗഞ്ചിൽ നിന്ന് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്. കേസിനാസ്‌പദമായ വ്യാജ വൈറൽ വീഡിയോ പ്രചരിപ്പിച്ചതിൽ 42 സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും നോട്ടിസ് അയച്ചിട്ടുണ്ട്. ബിഹാർ പൊലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

കേസിലെ മുഖ്യപ്രതിയായ രാകേഷ് രഞ്ജൻ കുമാർ മാർച്ച് 6 ന് 2 പേരുടെ സഹായത്തോടെയാണ് വ്യാജ വീഡിയോ നിർമ്മിച്ചത്. പട്‌നയിലെ ജക്കൻപൂർ പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ബംഗാളി കോളനിയിൽ വാടകയ്‌ക്ക് താമസിച്ചാണ് വീഡിയോ തയ്യാറാക്കിയത്. ബിഹാറിലെയും തമിഴ്‌നാട്ടിലെയും പൊലീസിനെ തെറ്റിദ്ധരിപ്പിക്കുക എന്നതായിരുന്നു പട്‌നയിൽ വീഡിയോ നിർമ്മിച്ചതിന് പിന്നിലെ ലക്ഷ്യമെന്ന് കുറ്റം സമ്മതിച്ച രാകേഷ് രഞ്ജൻ കുമാർ പൊലീസിനോട് പറഞ്ഞു. രാകേഷ് വാടകയ്‌ക്ക് താമസിച്ച വീട്ടുടമസ്ഥനുമായി സംസാരിച്ച പൊലീസ് വീഡിയോ അദ്ദേഹത്തിന്‍റെ വീട്ടിൽ വെച്ച് ചിത്രീകരിച്ചതാണെന്ന് സ്ഥിരീകരിച്ചു.

അതനുസരിച്ച് രാകേഷ് രഞ്ജൻ, മനീഷ് കശ്യപ്, യുവരാജ് സിങ്, അമൻ കുമാർ എന്നിവർക്കെതിരെ പട്‌നയിലെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. രാകേഷ് രഞ്ജൻ നിർമ്മിച്ച വ്യാജ വീഡിയോ മാർച്ച് എട്ടിനാണ് മനീഷ് കശ്യപ് ട്വീറ്റ് ചെയ്‌തത്. ബിഎൻആർ ന്യൂസ് ഹണി എന്ന യൂട്യൂബ് ചാനലിലും ഇയാൾ വീഡിയോ അപ്‌ലോഡ് ചെയ്‌തിരുന്നു.

വീഡിയോയിൽ രണ്ടുപേരെ കെട്ടിയിട്ടിരിക്കുന്നതാണ് കാണുന്നത്. ഇതോടെ ദൃശ്യത്തിൽ അസ്വഭാവികത തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാകേഷ് രഞ്ജൻ എന്നയാളാണ് വീഡിയോ തയ്യാറാക്കിയതെന്ന് തെളിഞ്ഞത്.

പ്രതികളിലൊരാളായ മനീഷ് കശ്യപ് സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സംഘത്തെ ആക്രമിച്ചതടയ്‌ക്കം ഏഴോളം കേസുകൾ ഇയാൾ പ്രതിയാണ്. പട്‌നയിലെ ലാസ മാർക്കറ്റിൽ വെച്ച് കശ്‌മീരി വ്യാപാരികളെ മർദിച്ച സംഭവത്തിലട്‌ക്കം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആക്ഷേപകരമായ നിരവധി വർഗീയ പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിലും ഇയാൾ പങ്കാളിയായിരുന്നു.

വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്‌തതിൽ പ്രതിയായ യുവരാജ് സിങിനും പങ്കുണ്ട്. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. മൂന്ന് മാസം മുൻപ് ഭോജ്‌പൂർ ജില്ലയിലെ നാരായൺപൂർ ഗ്രാമത്തിൽ നടന്ന വെടിവെപ്പിലും ഉൾപ്പെട്ട ഇയാൾ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് ബിഹാർ പൊലീസ്.

ബിഹാറിലെ മധുബാനി സ്വദേശി തമിഴ്‌നാട്ടിൽ കൊല്ലപ്പെട്ടു എന്ന തലക്കെട്ടോടെ ഒരു വാർത്ത ഹിന്ദി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചതായി വക്താവ് പറഞ്ഞു. എന്നാൽ ഈ വാർത്ത തിരുപ്പൂർ എസ്‌പി നിഷേധിച്ചിരുന്നു. സഹോദരിയുടെ വിവാഹം മുടങ്ങിയതിനെ തുടർന്നാണ് ശംഭു മുഖിയ എന്ന യുവാവ് ആത്മഹത്യ ചെയ്‌തത്. മാർച്ച് അഞ്ചിന് തിരുപ്പൂർ ജില്ലയിലെ മംഗലം പൊലീസ് സ്‌റ്റേഷനിൽ ഭാര്യ പരാതി നൽകുകയും തന്‍റെ ഭർത്താവ് കൈത്തണ്ട മുറിച്ചതാണെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

തമിഴ്‌നാട് സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്‌സാപ്പ് എന്നിവയിൽ അപ്‌ലോഡ് ചെയ്‌ത 30 വീഡിയോകൾ തിരിച്ചറിഞ്ഞു. സംശയാസ്‌പദമായ 26 സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസ് കണ്ടെത്തി. മറ്റ് 42 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.