പട്‌ന: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവുകൾ പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
ജൂൺ 23 മുതൽ ജൂലൈ ആറ് വരെ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഴുവൻ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാൻ അനുമതി നൽകി. കടകൾ രാത്രി ഏഴ് മണി വരെയും പാർക്കുകൾ രാവിലെ ആറ് മണി മുതൽ 12 വരെയും തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also Read: കൊവിഡില്‍ കുടുങ്ങി മുത്തപ്പൻ: പ്രതിസന്ധിയില്‍ പറശിനിക്കടവ് ക്ഷേത്രവും ജീവനക്കാരും
അതേസമയം രാത്രികാല കർഫ്യൂവിൽ മാറ്റമുണ്ടാകില്ല. രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ച് വരെ സംസ്ഥാനത്ത് രാത്രി കർഫ്യൂ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങൾ കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.