പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൊവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചു. പാറ്റ്ന ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ഐജിഐഎംഎസ്) നിന്നാണ് അദ്ദേഹം വാക്സിന്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിയോടൊപ്പം നിരവധി ഉദ്യോഗസ്ഥരും മന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരായ താർക്കിഷോർ പ്രസാദ്, രേണു ദേവി എന്നിവരും വാക്സിൻ എടുത്തു.
വാക്സിന്‍ വളരെയധികം പ്രധാന്യമര്‍ഹിക്കുന്നതാണെന്നും, അര്‍ഹതയുള്ള എല്ലാവരും നിര്‍ബന്ധമായും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ പൂർണമായും സുരക്ഷിതമാണെന്ന് ഉപമുഖ്യമന്ത്രി താർക്കിഷോർ പ്രസാദും അറിയിച്ചു.