മുംബൈ: മഹാരാഷ്ട്രയിൽ മുപ്പതുകാരനായ സൊമാറ്റോ ഡെലിവറി ബോയിയെ പഴക്കച്ചവടക്കാരൻ കൊലപ്പെടുത്തി. സൊമാറ്റോ ഡെലിവറി ബോയ് ആയ അമോൽ ഭാസ്‌കർ സൂറത്കാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പഴം കച്ചവടക്കാരനായ സച്ചിൻ ദിനേശ് സിങിനെയും കൂട്ടാളിയായ ജിതേന്ദ്ര ഹരിറാം റായ്ക്കറെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
റോഡിന്‍റെ വശത്ത് നിർത്തിയിട്ട പഴക്കച്ചവട വണ്ടിക്ക് മുന്നിൽ സെമാറ്റോ ബോയ് വണ്ടി നിർത്തിയിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരണപ്പെടുകയായിരുന്നു. സ്വദേശമായ ഉത്തർ പ്രദേശിലേക്ക് പ്രതിയായ സച്ചിൻ ദിനേശ് സിങ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പൊലീസ് പിടികൂടി. ഐപിസി 302, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.