കനൗജ്: സമാജ്‌വാദി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ ബഹളമുണ്ടാക്കിയ യുവാവിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. പാര്‍ട്ടിയിലെ വനിതാ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച സമ്മേളനത്തിനിടെ പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വേദിയിലിരിക്കെയാണ് സംഭവം നടന്നത്. "ജയ് ശ്രീറാം" എന്ന് മുദ്രവാക്യം മുഴക്കിയ ശേഷം ഗോവിന്ദ് കുമാര്‍ ശുക്ല എന്ന യുവാവാണ് അഖിലേഷ് യാദവിനെതിരെ മുദ്രാവാക്യം വിളിച്ചത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നാരോപിച്ചാണ് എസ്‌പി പ്രവര്‍ത്തകര്‍ യുവാവിനെ ആക്രമിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ സ്‌റ്റേഷനിലേക്ക് മാറ്റി.
അഖിലേഷ് യാദവിനെതിരെ "ജയ് ശ്രീറാം" മുഴക്കി പ്രതിഷേധം; യുവാവിന് മര്‍ദനം - അഖിലേഷ് യാദവ്
ഗോവിന്ദ് കുമാര്‍ ശുക്ല എന്ന യുവാവാണ് അഖിലേഷ് യാദവിനെതിരെ മുദ്രാവാക്യം വിളിച്ചത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നാരോപിച്ചാണ് എസ്‌പി പ്രവര്‍ത്തകര്‍ യുവാവിനെ ആക്രമിച്ചത്.