ETV Bharat / bharat

ദളിതരുടെ വീടുകള്‍ക്ക് തീയിട്ട പ്രതികള്‍ക്കെതിരെ എന്‍എസ്എ ചുമത്താന്‍ ഉത്തരവിട്ട് യോഗി ആദിത്യനാഥ് - യുപിയില്‍ ദളിതരുടെ വീടുകള്‍ക്ക് തീയിട്ട പ്രതികള്‍ക്കെതിരെ എന്‍എസ്എ

വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക് വീടുകള്‍ നല്‍കാന്‍ ജില്ലാ ഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹ്യ ക്ഷേമ വകുപ്പ് ഒരു ലക്ഷം രൂപം വീതം നഷ്‌ടപരിഹാരം നല്‍കും.

Yogi  NSA  Dalit houses  Uttar Pradesh Chief Minister  Yogi Adityanath  യുപിയില്‍ ദളിതരുടെ വീടുകള്‍ക്ക് തീയിട്ട പ്രതികള്‍ക്കെതിരെ എന്‍എസ്എ  യോഗി ആദിത്യനാഥ്
യുപിയില്‍ ദളിതരുടെ വീടുകള്‍ക്ക് തീയിട്ട പ്രതികള്‍ക്കെതിരെ എന്‍എസ്എ ചുമത്താന്‍ ഉത്തരവിട്ട് യോഗി
author img

By

Published : Jun 11, 2020, 2:44 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിതരുടെ വീടുകള്‍ക്ക് തീയിട്ട പ്രതികള്‍ക്കെതിരെ എന്‍എസ്എ ചുമത്താന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജന്‍പൂര്‍ ജില്ലയിലെ ദളിതരുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തില്‍ ആരോപിതരായ നൂര്‍ ആലം,ജാവേദ് സിദ്ദിഖി എന്നിവര്‍ക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. പ്രതികള്‍ക്കെതിരെ കേസെടുക്കാനും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കാനും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക് വീടുകള്‍ നല്‍കാന്‍ ജില്ലാ ഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹ്യ ക്ഷേമ വകുപ്പ് ഒരു ലക്ഷം രൂപം വീതം നഷ്‌ടപരിഹാരം നല്‍കും. ജൂണ്‍ 9ന് തോട്ടത്തില്‍ നിന്ന് മാങ്ങ പറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സരായ് ഖ്വാജ പ്രദേശത്തെ വീടുകളാണ് അഗ്‌നിക്കിരയാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.