ETV Bharat / bharat

പുൽവാമ ഭീകരാക്രമണത്തെ കുറിച്ച് ചോദിച്ചപ്പോൾ നിറകണ്ണുകളോടെ യോഗി ആദിത്യനാഥ് - യോഗി ആദിത്യനാഥ്

ഇന്ത്യയിൽ നിന്നും മോദി സർക്കാർ ഭീകരവാദം തുടച്ച് നീക്കുമെന്ന് യോഗി ആദിത്യനാഥ്. സർക്കാർ അതിന്‍റെ അന്തിമഘട്ടത്തിലാണെന്നും യോഗി പറഞ്ഞു.

യോഗി ആദിത്യനാഥ്
author img

By

Published : Feb 23, 2019, 5:32 PM IST

പുൽവാമ ഭീകരാക്രമണത്തെ കുറിച്ച് വിദ്യാർഥികളോട് വികാരാധീനനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവിൽ എഞ്ചിനിയറിങ് വിദ്യാർഥികളുമായി സംവാദിക്കുന്നതിനിടെയാണ് യോഗിയുടെ കണ്ണുകൾ ഈറനണിഞ്ഞത്. നരേന്ദ്ര മോദി സർക്കാർ ഭീകരവാദം തുടച്ച് നീക്കുമെന്ന് യോഗി അറിയിച്ചു. സർക്കാർ അതിന്‍റെ അന്തിമഘട്ടത്തിലാണെന്നും, വൈകാതെ മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ തീവ്രവാദത്തിന് അവസാനം കണ്ടെത്തുമെന്നും യോഗി കൂട്ടിച്ചേർത്തു.

യോ​ഗി ആദിത്യനാഥിന്‍റെമറുപടിയെ കൈയടികളോടെയാണ് വിദ്യാർത്ഥികളുടെ സദസ്സ് സ്വീകരിച്ചത്. അടുത്ത ചോദ്യം എത്തുന്നതിന് മുമ്പ് തന്‍റെകാവി നിറമുള്ള തൂവാല കൊണ്ട് യോ​ഗി കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു. പുൽവാമയിൽ ആക്രമണം നടന്ന് മണിക്കൂറിനുള്ളിൽ അതിന് കാരണക്കാരായ ഭീകരരെ ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയ കാര്യവും യോ​ഗി ചൂണ്ടിക്കാണിച്ചു. പുൽവാമ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജമ്മു കാശ്മീർ സ്വദേശികളായ രണ്ട് പേരെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തിരുന്നു.

undefined

Intro:Body:

പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കണ്ണു തുടച്ച് വികാരാധീനനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ലഖ്നൗവിൽ എഞ്ചിനീയറി​ഗ് വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു യോ​ഗി ആദിത്യനാഥ്. ഭീകരാക്രമണത്തിനെതിരെ മോദി സർക്കാർ സ്വീകരിച്ച നടപടിയെക്കുറിച്ചാണ് എഞ്ചിനീയറിം​ഗ് വിദ്യാർത്ഥികളിലൊരാൾ ആദിത്യനാഥിനോട് ചോദിച്ചത്. കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച യുവാ കേ മൻ കി ബാത് എന്ന പരിപാടിയിലായിരുന്നു യോ​ഗി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഭീകരവാദം തുടച്ചു നീക്കപ്പെടും എന്നായിരുന്നു യോ​ഗി ആദിത്യനാഥിന്റെ മറുപടി. ഭീകരവാദം അതിന്റെ അന്ത്യഘട്ടത്തിലെത്തിയിരിക്കുകയാണെന്നും വൈകാതെ മോദി സർക്കാർ ഇതിനൊരു അവസാനം കണ്ടെത്തുമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. യോ​ഗി ആദിത്യനാഥിന്റെ മറുപടിയെ കൈയടികളോടെയാണ് വിദ്യാർത്ഥികളുടെ സദസ്സ് സ്വീകരിച്ചത്. അടുത്ത ചോദ്യം എത്തുന്നതിന് മുമ്പ് തന്റെ കാവി നിറമുള്ള തൂവാല കൊണ്ട് യോ​ഗി കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു. 

പുൽവാമയിൽ ആക്രമണം നടന്ന് മണിക്കൂറിനുള്ളിൽ അതിന് കാരണക്കാരായ ഭീകരരെ ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയ കാര്യവും യോ​ഗി ചൂണ്ടിക്കാണിച്ചു. പുൽവാമ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജമ്മു കാശ്മീർ സ്വദേശികളായ രണ്ട് പേരെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തിരുന്നു.  

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.