ന്യൂഡല്‍ഹി: യെസ് ബാങ്കുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ രഹസ്യസ്വഭാവം ആവശ്യമായിനാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. ഗൂഢാലോചന, വഞ്ചന, അഴിമതി എന്നിവയുമായി ബന്ധപ്പെട്ടും സിബിഐ അന്വേഷണം നടത്തും. ഡിഎച്ച്‌എഫ്‌എല്‍-യെസ് ബാങ്ക് ബന്ധം അന്വേഷിക്കും. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തിരുന്നു. 10,000 കോടി രൂപയുടെ കിട്ടാക്കടം മൂലം പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് മേല്‍ മൊറട്ടോറിയം പ്രഖ്യാപിച്ച ആർബിഐ, അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം പിൻവലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കിയിരുന്നു.
യെസ് ബാങ്ക് പ്രതിസന്ധി; സിബിഐ അന്വേഷണം ആരംഭിച്ചു - CBI probe
ഡിഎച്ച്‌എഫ്‌എല്‍-യെസ് ബാങ്ക് ബന്ധവും സിബിഐ അന്വേഷിക്കും