ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. കർണാടകയിലെ രാഷ്ട്രീയ സ്ഥിതിഗതി വിലയിരുത്താനാണ് കൂടിക്കാഴ്‌ച. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, കർണാടകയുടെ പാർട്ടി ചുമതലയുള്ള അരുൺ സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ മുന്നേറ്റം നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ യോഗം ചേർന്നത്.
ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ അന്തിമരൂപം നൽകുന്നതടക്കം യോഗത്തിൽ ചർച്ച ചെയ്‌തതായി സൂചന. അതേസമയം വാക്‌സിൻ വിതരണം സംബന്ധിച്ച് എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി യെദ്യൂരപ്പ പറഞ്ഞു.