ETV Bharat / bharat

പത്ത് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി സ്‌ത്രീ പിടിയിൽ - ഡൽഹി പൊലീസ്

സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത നരഹത്യക്കേസിലും ഇവർ ഉൾപ്പെട്ടിരുന്നു.

drugs  arrest  women arrested with drugs  മയക്കുമരുന്ന് വിതരണം  new delhi  ന്യൂഡൽഹി  ഡൽഹി പൊലീസ്  delhi police
പത്ത് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി സ്‌ത്രീ പിടിയിൽ
author img

By

Published : Oct 12, 2020, 5:03 PM IST

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് മയക്കുമരുന്ന് വിതരണം ചെയ്‌ത കേസിൽ 55 കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.വടക്കൻ ദില്ലിയിലെ മജ്‌നു കാ ടില്ലയിൽ നിന്നാണ് സീമയെന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവർ മജ്‌നു കാ ടില്ലയിലെ അരുണാ നഗർ സ്വദേശിയാണ്. പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന 110 ഗ്രാം മയക്കുമരുന്നാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത നരഹത്യക്കേസിലും ഇവർ ഉൾപ്പെട്ടിരുന്നുവെന്നും കഴിഞ്ഞ ഏതാനം മാസങ്ങളായി ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിചേർത്തു. സഞ്ചു എന്നയാളിൽ നിന്നുമാണ് ഇവർ മയക്കുമരുന്ന് വാങ്ങി വിൽപ്പന നടത്തുന്നതെന്നും കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും ഡെപ്യൂട്ടി കമ്മിഷണർ ആന്‍റോ അൽഫോൻസൊ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.