ജയ്പൂർ: രാജസ്ഥാനിലെ ജെൻഡോലി പൊലീസ് പരിധിയിലുള്ള ഖേര ഗ്രാമത്തിൽ വീട്ടിൽ നിന്ന് സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തു. യുവതിയുടെ കുടുംബാംഗങ്ങൾ മൃതദേഹം കണ്ടെത്തിയതിന് ശേഷം പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
വീട്ടിൽ തനിച്ചായിരിക്കെ ഒരു യുവാവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.