ETV Bharat / bharat

ബിഹാറിൽ 69 പേര്‍ക്ക് കൂടി കൊവിഡ്

ബിഹാറിൽ 69 പേർക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസത്തിനുള്ളിൽ ഇത്രയുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.

ബീഹാറിൽ കൊറോണ  പട്‌ന കൊവിഡ്  നളന്ദ  മുന്‍ഗർ  ലോക്ക് ഡൗൺ  ഇന്ത്യ കൊറോണ പുതിയ വാർത്ത  ബീഹാറിൽ ഇന്ന് 69 കേസുകൾ  bihar covid 19  corona virus patna  nalanda lock down  Mungar  new covid reports india  corona updates etv  ബിഹാറിൽ 69 പേര്‍ക്ക് കൂടി കൊവിഡ്
ബിഹാറിൽ 69 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Apr 28, 2020, 3:53 PM IST

പാറ്റ്ന: ബിഹാറിൽ പുതുതായി 69 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 346 ആയി ഉയർന്നു. സംസ്ഥാനത്ത് ഒരു ദിവസത്തിനുള്ളിൽ ഇത്രയുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ബിഹാറിലെ 38 ജില്ലകളിൽ 25 എണ്ണവും കൊവിഡ് ബാധിത പ്രദേശങ്ങളാണ്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌ത ജില്ലകളായ നളന്ദയിൽ നിന്നും 35 രോഗബാധിതരും മുന്‍ഗറിൽ 90 രോഗബാധിതരും പാറ്റ്നയില്‍ 39 രോഗികളുമാണ് ഉള്ളത്. സംസ്ഥാനത്ത് നിന്നും മൊത്തം 19,790 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. സ്ഥിരീകരിച്ച 346 കേസുകളിൽ 57 പേർ രോഗമുക്തി നേടുകയും രണ്ടുപേർക്ക് ജീവൻ നഷ്‌ടമാവുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.