ETV Bharat / bharat

ഹരിയാനയില്‍ കോളജിന് മുന്നില്‍ വെടിയേറ്റ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു - പെൺകുട്ടിയെ വെടിവച്ചു കൊന്നു

കാറില്‍ കയറ്റാനുള്ള ശ്രമം യുവതി എതിര്‍ത്തതോടെ അക്രമി വെടി വയ്ക്കുകയായിരുന്നു. അക്രമികളില്‍ ഒരാളായ തൗസീഫിനെ യുവതിക്ക് പരിചയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ffaridabad crime news  Woman shot dead  shot dead outside Faridabad college  college in Ballabgarh  ഫരീദാബാദ് വാർത്ത  പെൺകുട്ടിയെ വെടിവച്ചു കൊന്നു  ഫരീദാബാദ് കൊലപാതകം
ഹരിയാനയില്‍ കോളജിന് പുറത്ത് യുവതിയെ വെടിവെച്ചു കൊന്നു
author img

By

Published : Oct 27, 2020, 12:27 PM IST

Updated : Oct 27, 2020, 12:33 PM IST

ചണ്ഡിഗഢ്: ഹരിയാനയിലെ ഫരീദാബാദില്‍ 21കാരിയെ വെടി വച്ചു കൊന്നു. പരീക്ഷയെഴുതിയ ശേഷം ബല്ലാബ്‌ഗഡിലെ കോളജിന് പുറത്തെത്തിയ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം വിദ്യാര്‍ഥിനി എതിര്‍ത്തതോടെ അക്രമികളിലൊരാള്‍ വെടി വയ്ക്കുകയായിരുന്നു.

വിദ്യാര്‍ഥിനിയെ അക്രമിക്കുന്നതിന്‍റെ ദൃശ്യം

പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തില്‍ അക്രമികളില്‍ ഒരാളായ തൗസീഫിനെ വിദ്യാര്‍ഥിനിയ്ക്ക് പരിചയമുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെന്നും ബല്ലാബ്‌ഗഡ് എസിപി ജയ്‌വീര്‍ സിങ് റാത്തി അറിയിച്ചു.

Last Updated : Oct 27, 2020, 12:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.