ലക്‌നൗ: മുസാഫർനഗറിൽ 25കാരിയെ ഡോക്ടർമാർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പരിശോധനക്കായെത്തിയ യുവതിയെ രണ്ട് ഡോക്ടർമാർചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ക്ലിനിക്കിന്‍റെ ഉടമയായ അശോക് കുമാർ, അഖിൽ എന്നിവർക്കെതിരെയാണ് കേസ്. പ്രതികൾ ഒളിവിലാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ എച്ച് എസ് സിംഗ് പറഞ്ഞു.
യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. അമ്മക്കും സഹോദരനുമൊപ്പമാണ് യുവതി ക്ലിനിക്കിൽ പോയത്. കുടുംബാംഗങ്ങൾ മുറിക്ക് പുറത്ത് നിൽക്കുമ്പോൾ പരിശോധനക്കിടെ ഇരുവരും പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി. തിരികെ വീട്ടിലെത്തിയശേഷം യുവതി വീട്ടുകാരോട് കാര്യങ്ങൾ പറയുകയായിരുന്നു. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.