അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് അഹമ്മദാബാദ്. കനത്ത സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ പൊലീസുകാരെല്ലാം തിരക്കിലാണ്. അവര്‍ക്കിടയില്‍ വ്യത്യസ്തയാണ് ബറോഡ സിറ്റിയിലെ ഗൗര പൊലീസ് സ്റ്റേഷനിലെ കോണ്‍സ്‌റ്റബിളായ സംഗീത പര്‍മാര്‍. ഔദ്യോഗിക ചുമതലകള്‍ക്കൊപ്പം അമ്മയുടെ ചുമതലയുമുള്ള സംഗീത തന്‍റെ ഒരു വയസുള്ള മകനെയും കൊണ്ടാണ് ജോലിക്കെത്തുന്നത്.
ട്രംപിന്‍റെ വരവിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ നടക്കുന്ന നഗരത്തിലാണ് സംഗീതയ്‌ക്ക് ഇപ്പോള്‍ ജോലി. അതിനാല്‍ മരത്തണലില്‍ തൊട്ടില് കെട്ടി കുട്ടിയെ ഉറക്കിയ ശേഷമാണ് സംഗീത ജോലി ചെയ്യുന്നത്. ഒപ്പം കൂട്ടിയില്ലെങ്കില്‍ കുഞ്ഞിന് പാല് കൊടുക്കാന്‍ കഴിയാത്തതിനാലാണ് സംഗീത ഇങ്ങനെ ഒരു തീരുമാനമെടുത്തത്.