ETV Bharat / bharat

യുപിയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിക്കുന്നുണ്ട്.

Woman kills children hangs self UP  killed and suicide  up  uttar pradesh  യുപിയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു  യുപി  ഉത്തർ പ്രദേശ്  യുപിയിലെ ജലോൺ
യുപിയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
author img

By

Published : Oct 17, 2020, 5:23 PM IST

ലഖ്നൗ: യുപിയിലെ ജലോണിൽ മകനെയും മകളെയും കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന 15 വയസുള്ള മകനെയും, 20 വയസുള്ള മകളെയും കൊലപ്പെടുത്തിയ ശേഷമാണ് യുവതി തൂങ്ങി മരിച്ചതെന്ന് പൊലീസ് പറയുന്നു. മൂവരുടെയും മൃതദേഹങ്ങൾ എയിറ്റിലെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.

യുവതിയുടെ ഭർത്താവ് ട്രക്ക് ഡ്രൈവറാണ്. സംഭവസമയത്ത് ഇയാൾ പുറത്തു പോയിരുന്നുവെന്നും കോഞ്ച് സർക്കിൾ ഓഫീസർ രാഹുൽ പാണ്ഡെ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിക്കുന്നുണ്ടെന്നും രാഹുൽ പാണ്ഡെ കൂട്ടിച്ചേർത്തു. സാമ്പത്തിക ബുദ്ധിമുട്ടും കുട്ടികളുടെ അസുഖവും കാരണം യുവതി കടുത്ത വിഷമത്തിലായിരുന്നുവെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.