പിത്തോര്‍ഗഡ്: ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തുടരുന്ന കനത്ത മഴയില്‍ ഒരു സ്‌ത്രീ കൂടി മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. മേത്‌ലി ഗ്രാമവാസിയായ രാധാ ദേവിയാണ് മരിച്ചത്. ജലനിരപ്പ് ഉയര്‍ന്ന് ഗോസി പുഴയിലെ ഒരു പാലവും ഭാഗികമായി തകര്‍ന്നു. ഗോരി നദി കരകവിഞ്ഞൊഴുകിയത് മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍പ്പെട്ടാണ് ഇവര്‍ മരിച്ചത്. സമീപ ഗ്രാമമായ ജാരാ ജിബ്ലിയില്‍ നിന്നാണ് ഒരാളെ കാണാതായത്. കഴിഞ്ഞ ദിവസം ലുംടിയിലെ പാലം തകര്‍ന്നതോടെ മേഖലയിലെ 40 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ജില്ലാ അധികാരികള്‍ ഗ്രാമവാസികളുമായി ബന്ധപ്പെടാൻ ശ്രമം തുടരുകയാണ്. ദുരന്ത നിവാരണ സേനയും ഇന്തോ ടിബറ്റൻ പൊലീസും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം അമ്മയും മകനുമടക്കം മൂന്ന് പേര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചിരുന്നു.
ഉത്തരാഖണ്ഡില്‍ കനത്ത മഴ; ഒരു മരണം കൂടി - കനത്ത മഴ
ലുംടിയിലെ പാലം തകര്‍ന്നതോടെ മേഖലയിലെ 40 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്