റാഞ്ചി : പ്രസവ ശേഷം സ്ത്രീക്ക് കൊറോണ സ്ഥിരീകരിച്ചു. ജാര്‍ഖണ്ഡിലെ സര്‍ദാര്‍ ആശുപത്രിയില്‍ രണ്ട് ദിവസം മുമ്പാണ് ഇവര്‍ പ്രസവിച്ചത്. കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇവരെ പരിശോധിച്ച ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും നിരീക്ഷണത്തിലാണ്.
കുട്ടിക്ക് കൊറോണയുണ്ടോയെന്നറിയാന്‍ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതുവരെ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല. മാസ്കും മറ്റ് മുന്‍ കരുതലുകളും സ്വീകരിച്ചുകൊണ്ട് അമ്മ കുഞ്ഞിന് മുലപ്പാല്‍ നല്‍കി. അമ്മക്ക് മികച്ച ചികിത്സ നല്‍കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.