ഹൈദരാബാദ്: തെലങ്കാനയിലെ ആസിഫബാദില്‍ വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ മര്‍ദിച്ച സംഭവത്തില്‍ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്‌തു. സർക്കാരിന്‍റെ വനവൽക്കരണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥ സി അനിതയെ ടിആര്‍എസ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. എംഎല്‍എ കോനേറു കോനപ്പയുടെ സഹോദരനും ടിആര്‍എസ് പ്രാദേശിക നേതാവുമായ കൃഷ്‌ണറാവുവിന്‍റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തത്. ട്രാക്‌ടറില്‍ നിന്നുകൊണ്ട് ജനക്കൂട്ടത്തോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കവെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വനിതാ ഓഫീസർ ചികിത്സയിലാണ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സംഭവത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് മര്‍ദ്ദനം: 14 പേര്‍ അറസ്റ്റില്‍
സർക്കാരിന്‍റെ വനവൽക്കരണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് എത്തിയ ഉദ്യോഗസ്ഥയെ ടിആര്‍എസ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
ഹൈദരാബാദ്: തെലങ്കാനയിലെ ആസിഫബാദില്‍ വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ മര്‍ദിച്ച സംഭവത്തില്‍ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്‌തു. സർക്കാരിന്‍റെ വനവൽക്കരണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥ സി അനിതയെ ടിആര്‍എസ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. എംഎല്‍എ കോനേറു കോനപ്പയുടെ സഹോദരനും ടിആര്‍എസ് പ്രാദേശിക നേതാവുമായ കൃഷ്‌ണറാവുവിന്‍റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തത്. ട്രാക്‌ടറില്‍ നിന്നുകൊണ്ട് ജനക്കൂട്ടത്തോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കവെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വനിതാ ഓഫീസർ ചികിത്സയിലാണ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സംഭവത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
news
Conclusion: