ഭുവനേശ്വർ: ഭുവനേശ്വർ ആയുഷ് ഡയറക്ടറേറ്റിലെ മുതിർന്ന വനിതാ ഉദ്യോഗസ്ഥക്കുനേരെ ലൈംഗിക അതിക്രമം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയുഷ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് കമ്മിഷണർ എസ് സാരംഗി പറഞ്ഞു.
തെളിവ് സഹിതമാണ് പരാതി നൽകിയതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാപനത്തിലെ കരാർ ജീവനക്കാരിയാണ് യുവതി. ഉദ്യോഗസ്ഥൻ അശ്ലീല വീഡിയോകൾ പതിവായി അയക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. ഡയറക്റ്ററേറ്റിനും പരാതി നൽകിയതായി യുവതി പറഞ്ഞു.