നാസിക്: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ കൊവിഡ് -19 ബാധിച്ച് 22കാരി മരിച്ചു. നാസിക് ജില്ലയിലെ മാലേഗാവ് സ്വദേശിയാണ് യുവതി. കടുത്ത വിളർച്ചയും ഹൃദയ സംബന്ധമായ അസുഖങ്ങളും ബാധിച്ച യുവതിയെ ഏപ്രിൽ 7നാണ് ധൂലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പിന്നീടുള്ള പരിശോധനയിലാണ് കൊവിഡ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. രാവിലെ ആറ് മണിക്കാണ് മരണം സംഭവിച്ചത്. നേരത്തെ ധൂലെ ജില്ലയിലെ സാക്രി സ്വദേശിയായ 53 കാരൻ കൊവിഡ് -19 മൂലം മരിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ 110 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 1,574 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
സംസ്ഥാനത്ത് ഇതുവരെ 110 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്