ETV Bharat / bharat

വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് യുവതി മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാവാം മേൽക്കൂര തകരാൻ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ലോനിയിലെ മുസ്തഫാബാദ് കോളനിയിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

author img

By

Published : May 7, 2020, 7:55 AM IST

Woman dies in building collapse in UP  മേൽക്കൂര തകർന്ന് വീണ് യുവതി മരിച്ചു  Woman dies  UP's Ghaziabad  ഗാസിയാബാദ്  ഉത്തർപ്രദേശ്  അന്വേഷണം ആരംഭിച്ചു  പൊലീസ്
വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് യുവതി മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

ഗാസിയാബാദ് : ഉത്തർപ്രദേശിൽ വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് യുവതി മരിച്ചു. അപകടത്തിൽ യുവതിയുടെ ബന്ധുവിനും കൈക്കുഞ്ഞിനും പരിക്കേറ്റു. അഞ്ചും(26) എന്ന യുവതിയാണ് മരിച്ചത്. ലോനിയിലെ മുസ്തഫാബാദ് കോളനിയിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാവാം മേൽക്കൂര തകരാൻ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

അപകടത്തെത്തുടർന്ന് അഞ്ചുമിനെയും പരിക്കേറ്റ അഫ്രിനെയും ഇവരുടെ 18 മാസം പ്രായമായ കുട്ടിയെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചും മരിക്കുകയായിരുന്നു. പരിക്കേറ്റ മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

അഞ്ചും ഭർത്താവ് ഇർഫാനും, അഫ്രീനും ഭർത്താവ് നിസാറും 25 ചതുരശ്രയടി വീട്ടിലാണ് താമസം. ഇർഫാനും നസീറും സഹോദരങ്ങളാണ്. വീടിന്‍റെ ഒരു ഭാഗത്ത് സ്‌ഫോടനം നടന്നപ്പോൾ അതിന്‍റെ ആഘാതത്തിൽ വീടിന്‍റെ മേൽക്കൂര തകർന്നാണ് അപകട കാരണം എന്നാണ് നിഗമനം. സംഭവ സമയം ഇർഫാനും നസീറും വീട്ടിൽ ഉണ്ടായിരുന്നില്ല.

അതേ സമയം, സംഭവ സ്ഥലത്ത് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായതിന്‍റെ തെളിവുകൾ ഇല്ലെന്നും അഞ്ചുമും ഭർത്താവുമായി സ്ഥിരം വഴക്ക് ഉണ്ടാകുറുണ്ടായിരുന്നതായും ഇൽഫാൻ ആഞ്ചുമിനെ പീഡിപ്പിച്ചിരുന്നതായും മരിച്ച യുവതിയുടെ സഹോദരൻ അനസ് ലോനി പൊലീസിനോട് പറഞ്ഞു.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.