ഭുവനേശ്വർ: ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ ആദിവാസി സ്ത്രീയെ ആൺമക്കൾ മർദ്ദിച്ചു കൊലപ്പെടുത്തി. ബംഗ്രിപോസി പൊലീസ് സ്റ്റേഷൻ പ്രദേശത്ത് താമസിക്കുന്ന തുളസി എന്ന 56കാരിയാണ് കൊല്ലപ്പെട്ടത്.
ഇവർ വ്യാഴാഴ്ച മദ്യപിച്ച് വീട്ടിലെത്തിയ മക്കളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതായി ഇൻസ്പെക്ടർ ദയാനിധി ദാസ് പറഞ്ഞു. മക്കൾ യുവതിയെ വടി ഉപയോഗിച്ച് ആക്രമിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പ്രതികളായ റാബി സിങ്ങ് (25), രാജ സിങ്ങ് (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.