ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ജമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ വെടിയുണ്ടകളുമായി യുവതി പിടിയിൽ. കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്)യാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1:22 നാണ് സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശിലെ മഥുരയിൽ താമസിക്കുന്ന യുവതിയെയാണ് സുരക്ഷാ സേന കസ്റ്റഡിയിൽ എടുത്തത്. ജമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ എക്സ്-ബിസ് മെഷീൻ വഴി ബാഗുകൾ സ്ക്രീനിംഗ് ചെയ്യുന്നതിനിടെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത വെടിയുണ്ടകളും യുവതിയെയും പൊലീസിന് കൈമാറി.