മുംബൈ: കൊവിഡ് ബാധ സംശയത്തെ തുടർന്ന് 53കാരിയെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതായി പരാതി. തുടർന്ന് നടത്തിയ പരിശോധനയിൽ വൈറസ് നെഗറ്റീവ് കണ്ടതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഏപ്രിൽ 16 ന് രാത്രി പൊലീസും മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും വീട്ടിലെത്തി തനിക്ക് കൊവിഡ് ബാധ ഉണ്ടെന്ന് സംശയിക്കുന്നതായും എത്രയും പെട്ടന്ന് ക്വാറന്‍റൈനിലേക്ക് മാറേണ്ടി വരുമെന്നും പറഞ്ഞു. എന്നാൽ തനിക്ക് കൊവിഡ് രോഗികളായി ബന്ധമില്ലെന്നും യാത്രാ ചരിത്രമില്ലെന്നും അവർ പറഞ്ഞെങ്കിലും അവർ തന്‍റെ സാമ്പിൾ പരിശോധനക്ക് അയച്ചു. എന്നാൽ 'ആരോഗ്യസേതു' ആപ്പിലൂടെ വന്ന സന്ദേശ പ്രകാരമാണ് വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കാൻ കാരണമെന്ന് ബിഎംസി മെഡിക്കൽ ഓഫീസർ അവരോട് പറഞ്ഞു. സംഭവത്തിന് ശേഷം ആരോഗ്യസേതു' ആപ്പ് ഡിലീറ്റ് ചെയ്തതായും അവർ വ്യക്തമാക്കി.
വൈറസ് ബാധയില്ലാത്ത 53കാരിയെ നിരീക്ഷണത്തിലാക്കിയെന്ന് പരാതി - COVID-19
'ആരോഗ്യസേതു' ആപ്പിലൂടെ വന്ന സന്ദേശമാണ് വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കാൻ കാരണമെന്ന് ബിഎംസി മെഡിക്കൽ ഓഫീസർ അറിയിച്ചു