ചെന്നൈ: കമലാ ഹാരിസിന് പിന്തുണയുമായി തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലെ തുലശേന്ദ്രപുരം നിവാസികൾ. കമലാ ഹാരിസിന് പിന്തുണ എന്നെഴുതിയ രംഗോലിയിട്ടാണ് നിവാസികൾ പിന്തുണ പ്രഖ്യാപിച്ചത്. കമല ഹാരിസിൻ്റെ പൂർവിക ഗ്രാമമാണ് തുലശേന്ദ്രപുരം. കമലാ ഹാരിസിൻ്റെ അമ്മ തമിഴ്‌നാട് സ്വദേശിനിയാണ്. പ്രമുഖ കാൻസർ ഗവേഷകയും ആക്‌ടിവിസ്റ്റുമായിരുന്നു അമ്മ ശ്യാമള.
യു.എസ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം കമലാ ഹാരിസ് തങ്ങളെ കാണാനെത്തുമെന്ന് ഗ്രാമവാസികൾ പറയുന്നു. ഗ്രാമത്തിലുടനീളം ഫ്ലെക്‌സ് ബോർഡുകളും ബാനറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടാൽ യു.എസിലെ ആദ്യ വനിതാ വൈസ് പ്രസിഡൻ്റാകും.